പരാതി കെട്ടിചമച്ചത് പതിനഞ്ചുലക്ഷം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന് സിപിഎം നേതാവ്; പീഡനകേസില്‍ ആരോപണ വിധേയനായ ജയന്തന്‍ മാധ്യമങ്ങളോട്

തൃശൂര്‍: തനിക്ക് തരാനുള്ള പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം മൂലമാണ് അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് ഇത്തരമൊരു ആരോപണം കെട്ടിച്ചമച്ചതെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ തൃശൂരിലെ കൂട്ട മാനഭംഗ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള സിപിഎം നേതാവ് പി എന്‍ ജയന്തന്‍ പറഞ്ഞു.

തനിക്കെതിരെ ഈവര്‍ഷം ആഗസ്റ്റില്‍ യുവതി തനിക്കെതിരെ പേരാമംഗലം പൊലീസില്‍ പരാതി ലനല്‍കുകയായിരുന്നുവെന്നും അന്ന് ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നെന്നുമാണ് ജയന്തന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുന്നത്.വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ വാര്‍ഡിലെ കൗണ്‍സിലറായ പിഎന്‍ ജയന്തനും സഹോദരന്‍ ഉള്‍പ്പെടെ മറ്റു മൂന്നുപേരും ചേര്‍ന്ന് തന്നെ കാറില്‍ കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലാണ് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് ഭാഗ്യലക്ഷ്മിക്കൊപ്പം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇന്ന് വെളിപ്പെടുത്തിയത്. ഇതിനോട് പ്രതികരിക്കവെയാണ് പരാതി പച്ചക്കള്ളമാണെന്നും കടംവാങ്ങിയ മൂന്നുലക്ഷം രൂപ തിരികെ ചോദിച്ചതിനെ തുടര്‍ന്ന് തന്നെ കുടുക്കാന്‍ കരുനീക്കുകയായിരുന്നു യുവതിയെന്നും ജയന്തന്‍ വ്യക്തമാക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതി ഉന്നയിച്ച സ്ത്രീയുടെ ഭര്‍ത്താവ് അത്താണിയിലെ കേബിള്‍ ടി വി ഓപ്പറേറ്ററായിരുന്ന കാലത്ത് വാങ്ങിയ പൈസ നിരവധി തവണ തിരിച്ചു ചോദിച്ചു. ഇതിനെ തുടര്‍ന്നാണ് അവര്‍ ബലാത്സംഗ പരാതി ഉണ്ടാക്കിയത്. അവര്‍ പരാതിയുമായി പോയപ്പോള്‍ പൊലീസ് അന്വേഷിച്ചു. ഈ ആരോപണം ശുദ്ധ നുണയാണെന്ന് വ്യക്തമായപ്പോള്‍ ഇവര്‍ക്കെതിരെ കേസെടുക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ തനിക്കെതിരെ മറ്റു പല രീതികളിലും ആക്ഷേപവുമായി എത്തുന്നതെന്ന് ജയന്തന്‍ ചാനലുകളിലൂടെ പ്രതികരിച്ചു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായെന്ന് പറയുന്ന സംഭവത്തില്‍ തിരഞ്ഞെടുപ്പില്‍ ജയന്തന്‍ വിജയിച്ച് കൗണ്‍സിലറായ ശേഷം ആരോപണം ഉയര്‍ത്തുന്നത് സിപിഎമ്മിനെയും കൗണ്‍സിലറേയും കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ച് നടത്തുന്ന ഗൂഢാലോചനയാണെന്നാണ് പ്രാദേശിക സിപിഎം നേതാക്കള്‍ പറയുന്നത്.

2014ല്‍ തന്നെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയെന്ന് യുവതിയും ഭര്‍ത്താവും ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പൊലീസില്‍ പരാതി നല്‍കുന്നത്. തന്നെയും ഭര്‍ത്താവിനെയും പിന്നീടും പലപ്പോഴും ഇക്കാര്യം പറഞ്ഞ് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി യുവതി ഇന്ന് വെളിപ്പെടുത്തിയിരുന്നു. ആഗസ്റ്റില്‍ കേസ് നല്‍കിയ ശേഷം പൊലീസ് പരാതി നല്‍കിയതായും ഇതിനു ശേഷം മജിസ്ട്രേറ്റിനുമുന്നില്‍ പരാതിയില്ലെന്ന് വ്യക്തമാക്കി മൊഴി നല്‍കുകയും ചെയ്തിരുന്നു.

സാമ്പത്തിക പ്രശ്നം മാത്രമാണ് ഉള്ളതെന്ന് യുവതി മൊഴി നല്‍കിയുന്നതായും ജയന്തന്‍ പറയുന്നു. ഇതിനുശേഷം യുവതിയും ഭര്‍ത്താവും തന്നെ വിളിച്ച് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ പ്രശ്നം വീണ്ടും കുത്തിപ്പൊക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ജയന്തന്‍ പറയുന്നു. ഈ ഭീഷണിക്ക് വഴങ്ങാതിരുന്നപ്പോഴാണ് ഇപ്പോള്‍ പുതിയ ആരോപണവുമായി എത്തിയതെന്നാണ് ജയന്തന്റെ പക്ഷം. ഏതായാലും സംഭവത്തെ കുറിച്ച് പാര്‍ട്ടിതലത്തിലും അന്വേഷണം നടത്തുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടല്ല സിപിഎമ്മിന്റേതെന്നും അന്വേഷണത്തില്‍ കുറ്റം വ്യക്തമായാല്‍ നടപടി ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം, ആരോപണം നേരിടുന്ന ജയന്തന്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. മെഡിക്കല്‍ കോളേജിന് സമീപത്തെ വാര്‍ഡായ മിണാലൂരില്‍ നിന്നാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടത്. യുവ പ്രവര്‍ത്തകന്‍ കൂടിയായ ജയന്തനെതിരെ ഇത്തരത്തില്‍ ഒരു ആരോപണം ഉയരുമ്പോള്‍ പാര്‍ട്ടിയും പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും ഇടപെട്ടിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചിലെ വടക്കാഞ്ചേരി മണ്ഡലം കാല്‍നട ജാഥയുടെ സ്ഥിരാംഗവുമായിരുന്നു പി എന്‍ ജയന്തന്‍. ജയന്തിന്റെ സഹോദരനാണ് കുറ്റം ആരോപിക്കപ്പെട്ട ജനീഷ്. സിപിഐഎം ഏരിയാ സെക്രട്ടറിയെ പരാതി അറിയിച്ചപ്പോള്‍ ഒത്തുതീര്‍പ്പിലെത്താം എന്നായിരുന്നു മറുപടി പറഞ്ഞതെന്നാണ് യുവതി പറഞ്ഞത്. കൗണ്‍സിലറാകുന്നതിന് മുമ്പ് ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റായിരുന്നു പി എന്‍ ജയന്തന്‍. ആദ്യമായാണ് ജയന്തന്‍ ജനപ്രതിനിധിയാകുന്നത്.

Top