കൊച്ചി:ജോലിക്കാരായ സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ച പ്രമുഖ പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച കെ എസ് യു മലപ്പുറം മുന്‍ ജില്ല കമ്മറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജെസ്ലയുടെ പ്രതികാരണം.ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം എന്നും ഇതു കണ്ടു പെണ്ണുങ്ങള്‍ മിണ്ടാതിരിക്കുമെന്നു കരുതരുത് എന്നും ജെസ്ല പറയുന്നു. ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നതു കൊണ്ടാകാം ഇത്തരം തെറ്റുദ്ധാരണ. ജെസ്ലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തി. ജെസ്ലയുടെ ലൈവിന്റെ പ്രസക്ത ഭാഗങ്ങള്‍.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ഥത്തിലാണ്, ഇത്തരം ഉസ്താദുമാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ട എറിയണം.പൈസയ്ക്ക് വേണ്ടി മതത്തെ വിൽക്കുന്ന ഇത്തരക്കാർക്ക് ഇത്തരം വിഷയങ്ങളിൽ കാര്യമായ അറിവില്ല.ഇസ്ലാമിന്റെ ചരിത്രം മുജാഹിദ് ബാലുശേരി പരിശോധിക്കുന്നതും പഠിക്കുന്നതും നല്ലതായിരിക്കുമെന്ന് ജെസ്ല പറയുന്നു.
ഇസ്‌ലാം മതത്തെ കുറിച്ച് പഠിച്ചാൽ മുജാഹിദ് ബാലുശ്ശേരി ഇത്തരത്തിൽ പ്രതികരിക്കില്ല. സ്ത്രീയെന്നാൽ ചോറും പേറും മാത്രം ലക്ഷ്യം വച്ച് വീട്ടിൽ കഴിയേണ്ട വ്യക്തിയല്ല. ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നത് കൊണ്ടാകാം ഇത്തരം തെറ്റിധാരണ. നാട്ടിലെ പെണ്‍കുട്ടികള്‍ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റിധാരണയാണ് എന്നും ജെസ്ല പറയുന്നു. ജോലിക്ക് പോകുന്ന സ്ത്രീകളുടെ ദാമ്പത്യത്തിൽ സ്വസ്ഥതയില്ല. പെണ്ണ് ജോലിക്ക് പോയ കുടുംബങ്ങളെല്ലാം ശിഥിലമായെന്നും അവൾ അമ്മയാകേണ്ടവളും ഭാര്യയാകേണ്ടവളും മാത്രമാണെന്നും മുജാഹിദ് ബാലുശേരി പ്രസംഗത്തിൽ പറഞ്ഞിരുന്നത്.
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവിഹിതം ഉണ്ടായിരിക്കും പെണ്ണ് തെങ്ങില്‍ കയറുന്നതോ തുണിയഴിച്ചു നടക്കുന്നതോ അല്ല സ്വാതന്ത്ര്യമെന്നും കുടുംബം നോക്കി വീട്ടില്‍ ഇരിക്കണം എന്നും പ്രഭാഷണത്തില്‍ മുജാഹിദ് ബാലുശ്ശേരി പറഞ്ഞിരുന്നു .. പെണ്ണു പെണ്ണാണ്.ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവിഹിതം ഉണ്ടായിരിക്കും എന്നും ഇയാള്‍ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ എല്ലാം മോശക്കാരാണ് എന്ന തരത്തിലായിരുന്നു ഈ പ്രസംഗം. മുമ്പും വിവാദ പ്രസംഗങ്ങൾ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയയാളാണ് മുജഹിദ് ബാലുശേരി. മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ പ്രസംഗം ഇങ്ങനെ.’സ്ത്രീക്ക് സ്വാതന്ത്ര്യമെന്നാല്‍ തുണിയഴിച്ച് നടക്കുന്നതല്ല. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് വൃത്തികേടാണ് സ്വാതന്ത്ര്യമല്ല. സ്ത്രീക്ക തെങ്ങുമ്മ കേറുന്നതല്ല സ്വാതന്ത്ര്യം. പെണ്ണെന്താണെന്ന് ആദ്യം പഠിക്കണം. പെണ്ണ് ആണല്ല. പെണ്ണ പെരുവിരല്‍ മുതല്‍ ശിരസുവരെ പെണ്ണാ. ഇസ്ലാമിന്റെ നേരെ കുതിരകയറുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടോ പെണ്ണ് പെണ്ണാ. സ്ത്രൈണ ഭാവമുള്ളവളാ അവള്‍. കുടുംബിനിയാണ്. അവള്‍ കുടുംബത്തെ മാന്യമായി നയിക്കേണ്ടവളാണ് ഏറ്റവും കൂടുതല്‍ കുടുംബശൈഥില്യമുണ്ടായത് പെണ്ണ് ജോലിക്കുപോകുന്നിടത്താണ്.
പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല. അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും. ആ ഡിസോര്‍ഡര്‍ അവരുടെ ലൈഫിലുമുണ്ടാകും. ടെക്നോപാര്‍ക്കും ഐടി പാര്‍ക്കും നോക്ക്. എനിക്ക് ശമ്ബളമുണ്ട് അവന് ശമ്ബളമില്ല എന്നൊക്കെ പറഞ്ഞ് ബന്ധങ്ങള്‍ വേര്‍പെടുത്തുന്നു. ഇസ്ലാമെത്ര സുന്ദരമായാണ് അക്കാര്യം പറഞ്ഞത്. സ്ത്രീയുടെ മേല്‍ കൈകാര്യ കര്‍തൃത്വം പുരുഷനാണ്. പുരുഷനെപ്പോലെയല്ല പെണ്ണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ മനുഷ്യത്വത്തിനെതിരാണ് രാജ്യദ്രോഹികളാണ്.