കോട്ടയം : യുകെയിൽ ആദ്യമായി മലയാളിയായ പാർലമെന്റ് അംഗം തിരഞ്ഞെടുത്തത് അടുത്ത കാലത്തായിരുന്നു .അതിനിടെ അങ്ങ് ദൂരെ ഓസ്ട്രേലിയൻ മണ്ണിലും മലയാളി മന്ത്രിയായി സ്ഥാനമേറ്റു. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച എട്ട് അംഗ മന്ത്രിസഭയിൽ ആണ് കോട്ടയം ജില്ലയിലെ മൂന്നിലാവ് സ്വദേശി ജിൻസൺ ചാൾസ് മന്ത്രിയായി ഇടം നേടിയത്. ഓസ്ട്രേലിയൻ മന്ത്രിസഭയിൽ കായികം കലാസാംസ്കാരികം യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജീൻസണ്. ഇതോടെ ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ മന്ത്രിയായി സ്ഥാനം നേടിയെന്ന നേട്ടം ജിൻസൺ ചാൾസൺ സ്വന്തമാക്കി.
പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദര പുത്രൻ കൂടിയായ ജിൻസൺ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറിയിൽ മന്ത്രിയായത്. ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണ് ജിന്‍സന്‍ എംപിയായത്.
ഓസ്ട്രേലിയയിലെ മറ്റു ചില സംസ്ഥാനങ്ങളിൽ വേറെയും മലയാളികൾ മത്സരിച്ചിരുന്നെങ്കിലും ജിൻസൺ മാത്രമാണ് വിജയം നേടിയത്. 2018ൽ ഓസ്ട്രേലിയയിൽ നഴ്സിംഗ് ജോലിക്കായി എത്തിയതാണ് ജിൻസൺ. ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ്പ് എൻഡ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും സേവനമനുഷ്ഠിക്കുന്നു.
ആന്റോ ആന്റണി എം പിയുടെ സഹോദര പുത്രനായ ജിൻസൺ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ആയാണ് മത്സരിച്ചത്. നഴ്സിംഗ് മേഖലയിലെ ജോലിക്കായി 2011 ൽ ആണ് ജിൻസൺ ഓസ്ട്രേലിയയിൽ എത്തിയത്. പിന്നീട് ജിൻസൺ നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ച്ചററായും സേവനം അനുഷ്ഠിക്കുന്നു.
പ്രവാസി മലയാളികൾക്കായി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ രാജഗിരി ഹോസ്പിറ്റലുമായി ചേർന്ന് നടപ്പാക്കുന്ന ഫാമിലി കണക്റ്റ് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷണൽ കോർഡിനേറ്റർ ആണ് ജിൻസൺ ആന്റോ ചാൾസ്. കഴിഞ്ഞ എട്ട് വർഷമായി ലേബർ പാർട്ടി പ്രതിനിധിയും ലേബർ മന്ത്രിസഭയിലെ മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കെയ്റ്റ് വെർഡൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ലിബറൽ പാർട്ടി പ്രതിനിധിയായി മത്സരിച്ച് ജിൻസൺ തിരിച്ച് പിടിച്ചത്. ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ മലയാളികൾ മൽസരിച്ചിരുന്നെങ്കിലും ജിൻസൺ ചാൾസ് മാത്രമാണ് വിജയിച്ചത്.