ശബരിമല വോട്ടായില്ല: സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്..!! ആന്റോ ആന്റണിക്ക് 18000 വോട്ടുകളുടെ ലീഡ്

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ഫലം മാറി മറിഞ്ഞെങ്കിലും പത്തനംതിട്ടയില്‍ ശക്തമായ തൃകോണമത്സരം നടന്ന മണ്ഡലത്തില്‍ ലീഡ് നില യുഡിഎഫിന് ഒപ്പമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണുമ്പോഴൊക്കെ വമ്പന്‍ ലീഡിലേയ്ക്ക് കുതിക്കുകയാണ്.

കൗതുകകരമായ കണക്കുകളാണ് ഫലം വരുമ്പോള്‍ പുറത്ത് വരുന്നത്, അടൂരൊഴികെ ബാക്കി എല്ലായിടത്തും യുഡിഎഫാണ് മുന്നില്‍. സ്വന്തം മണ്ഡലമായ ആറന്‍മുളയില്‍ വീണാ ജോര്‍ജ്ജ് പിന്നിലാണ്. പിസി ജോര്‍ജ്ജ് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയ പൂഞ്ഞാറില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. ശബരിമല പ്രക്ഷോഭം വോട്ടാക്കി മാറ്റാന്‍ ബിജെപിക്കായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top