കൊച്ചി: ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും പ്രതി അമീറുള്‍ ഇസ്ലാമിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും അമീറുള്‍ തന്നെയാണ് കൊല ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. എന്തിനാണ് തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് രാജേശ്വരി പൊട്ടിക്കരഞ്ഞു കൊണ്ട് അമീറുളിനോട് ചോദിക്കുകയുണ്ടായി.
പക്ഷെ ആ അമ്മയുടെ ചോദ്യത്തിനുമുന്നില്‍ അമീറുള്‍ തലക്കുനിച്ചു നില്‍ക്കുകയാണുണ്ടായത്. അമീറിനെ മുന്‍പരിചയം ഇല്ലെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. അമീറുള്‍ ഇസ്ലാമിനെ തിരിച്ചറിയാന്‍ ഇന്ന് ഇരുവരേയും ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചിരുന്നു. അതേസമയം ഇന്ന് രാവിലെ പ്രതിയെ ജിഷയുടെ വട്ടോളിപ്പടിയിലുള്ള വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ ജിഷയുടെ വീടിന് സമീപത്തെ പറമ്പില്‍ നിന്നും ആയുധം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഇന്നുച്ചക്ക് 12 മണിയോടെയാണ് അമീറുള്‍ ഇസ്ലാമിനെ തിരിച്ചറിയുന്നതിനായി ജിഷയുടെ അമ്മയെയും സഹോദരി ദീപയേയും ആലുവ പൊലീസ് ക്ലബിലെത്തിച്ചത്. ജിഷയുടെ അമ്മ അമീറുള്‍ ഇസ്ലാമിനെ തനിക്കറിയില്ലെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ജിഷയുടെ അമ്മ രാജേശ്വരിയും കൂട്ടാളിയും ചേര്‍ന്ന് തന്നെ കുളക്കടവില്‍ വെച്ച് ആക്രമിച്ചിട്ടുണ്ടെന്നാണ് അമീറുള്‍ ഇസ്ലാം മൊഴിനല്‍കിയിട്ടുണ്ടെന്നാണ് ദ്വിഭാഷി ലിപ്റ്റണ്‍ പിന്നീട് പറഞ്ഞത്.