ജിഷയുടെ അമ്മയും കൊല്ലപ്പെട്ടേയ്ക്കാമെന്ന്‌ സംശയം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ പിതാവ് വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിന് പിന്നാലെ അമ്മയും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക. ജിഷയുടെ പിതാവ് പാപ്പു മരണപ്പെട്ടതില്‍ അസ്വാഭാവികതയുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ക്കകന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പായ്ച്ചിറ നവാസ് എന്ന വ്യക്തിയാണ് ഡിജിപിയ്ക്ക് പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ തുടരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് ജിഷയുടെ അമ്മ രാജേശ്വരിയും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയരുന്നത്.

പാപ്പു വഴിയരികില്‍ മരണപ്പെട്ടതിന് പിന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണെന്നാണ് പരാതിയില്‍ പറയുന്നത്. DGP ലോക്നാഥ് ബഹ്റ ഇതിന്‍മേല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതിയുടെ കോപ്പി ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടിരുന്നു.

നീണ്ട നാളുകളായി അസുഖ ബാധിതതനായിരുന്നു. ഇതിനിടയില്‍ റോഡ് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പെരുമ്പാവൂരില്‍ വീട്ടില്‍ ഒറ്റപ്പെട്ടും ദരിദ്രപൂര്‍ണവുമായ ജീവിതമാണ് പാപ്പു നയിച്ചിരുന്നത്.

ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിക്കും സഹോദരി ദീപക്കും സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നു. കൂടാതെ നടന്‍ ജയറാം, കുടുംബശ്രീ പ്രവര്‍ത്തകര്‍, സംസ്ഥാന പട്ടികജാതി വകുപ്പ് എന്നിവര്‍ നല്‍കിയ സഹായവും ലഭിച്ചിരുന്നു

പാപ്പുവിന്റെ മരണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നാല് ലക്ഷത്തോളം രൂപയുണ്ടെന്നത് പുറംലോകം അറിയുന്നത്. രാജേശ്വരിയും കൊല്ലപ്പെട്ടേയ്ക്കാം എന്ന സംശയം ഉയരുന്നത് പൊലീസിനെ കൂടുതല്‍ കുഴപ്പത്തിലാക്കും. നിലവില്‍ അന്വേഷണ ചുമതല ആലുവ ഡിവൈഎസ്പിക്കാണ്.

Top