കൊച്ചി: ജിഷ വധക്കേസുമായി ഒട്ടേറെ ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞതാണ്. പ്രതി പിടിയിലായതോടെ സത്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതിനിടയില്‍ ജിഷ വധക്കേസില്‍ പിപി തങ്കച്ചനെയും കുടുംബത്തിനെയും വലിച്ചിഴച്ചതെന്തിനായിരുന്നു? ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കള്ള പ്രചരണങ്ങള്‍ നടത്തിയതിനു പിന്നിലെന്താണ്? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
ജിഷ വധക്കേസ് പ്രതി പിടിയിലായതോടെ തങ്കച്ചന്റെ നിരപരാധിത്വം കൂടിയാണ് തെളിഞ്ഞിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന പേരില്‍ തട്ടിപ്പുമായി നടക്കുന്നുവെന്ന് ആക്ഷേപമുള്ള ജോമോന്‍ പുത്തന്‍പുരയ്ക്കലായിരുന്നു ജിഷ തങ്കച്ചന്റെ മകളാണെന്നും ആ നിലയ്ക്ക് തങ്കച്ചന്റെ സ്വത്തില്‍ ജിഷ അവകാശവാദം ഉന്നയിച്ചതാണ് ജിഷയെ കൊലപ്പെടുത്താന്‍ തങ്കച്ചനെ പ്രേരിപ്പിച്ചതെന്നുമായിരുന്നു ആരോപണം ഉന്നയിച്ചത്.
ഇക്കാര്യം ഉന്നയിച്ച് ജോമോന്‍ മുഖ്യമന്ത്രിക്കും ഡി ജി പിയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ തങ്കച്ചനുമായി ശത്രുതയിലുള്ള ക്വാറി ഉടമകളാണ് അദ്ദേഹത്തെ അവഹേളിക്കാന്‍ ജോമോനെ ഉപയോഗപ്പെടുത്തി ആരോപണം അഴിച്ചുവിട്ടതെന്നും സംശയമുണ്ടായിരുന്നു. വിവാദ സംഭവങ്ങളെ വഴിതിരിച്ചു വിടാനും ഒപ്പം പ്രശസ്തരായ ആളുകളെ അപകീര്‍ത്തിപ്പെടുത്താനും ഇത്തരം സംഭവങ്ങളെ ചിലര്‍ ദുരുപയോഗപ്പെടുത്തുന്ന പ്രവണത കേരളത്തില്‍ കൂടി വരികയാണ്.
തങ്കച്ചന്റെ കുടുംബത്തെ തേജോവധം ചെയ്യുകയും വ്യക്തിത്വത്തെ അവഹേളിക്കുകയും ചെയ്യുന്നതായിരുന്നു ആരോപണം. രാഷ്ട്രീയ എതിരാളികളായിരുന്നിട്ടും മുന്‍ എം എല്‍ എ സാജു പോള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു. ജാമോന്‍ പുത്തന്‍പുരയ്ക്കല്‍ അടിസ്ഥാന രഹിതമായ ഈ ആരോപണം ഉന്നയിക്കാനിടയായ സാഹചര്യം എന്താണെന്ന് കണ്ടെത്തുകയാണ് പ്രധാനം.
നിരപരാധികളെയും അവരുടെ കുടുംബത്തെയും അവഹേളിക്കുന്ന വിധം ഗുരുതരമായ ആരോപണം ഉന്നയിക്കാന്‍ ജോമോനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നുവെന്ന് കണ്ടെത്തണം. ക്രൂരമായ കൊലപാതകത്തിനിരയായ മകളുടെ വിയോഗത്തില്‍ ദുഖിച്ചു കഴിയുകയായിരുന്ന ഒരമ്മയുടെ മാതൃത്വത്തെ ചോദ്യം ചെയ്യുന്ന വിധമായിരുന്നു ആരോപണം. തിനാല്‍ തന്നെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നു കഴിഞ്ഞു.