കൊച്ചി:ജിഷ വധക്കേസിലെ പ്രതിയായി കുറ്റക്കാരനായി കോടതി കണ്ടെത്തിയ അമീറുൽ തടിച്ചുകൊഴുത്ത് അപ്രതീക്ഷിതമായ രൂപമാറ്റം അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് . പൊലീസിനെ വലച്ച ജിഷാ വധക്കേസില്‍ അന്വേഷണം അനന്തമായി നീണ്ടുപോകുന്നതിനിടെ സിനിമയെപ്പോലും അമ്പരപ്പിക്കുന്ന ട്വിസ്റ്റ്. മെലിഞ്ഞ് പാവം പയ്യന്റെ പുറംഭാവങ്ങളോടെയുള്ള വരവ്. പക്ഷേ മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിനും 75 ദിസം നീണ്ട വിചാരണയ്ക്കും ശേഷമുള്ള അമീറുല്‍ ഇസ്‌ലാമിന്‍റെ വരവ് പുത്തന്‍ ഭാവത്തിലും രൂപത്തിലുമാണ്. രൂപത്തില്‍ മാത്രമല്ല, നടപ്പിലും എടുപ്പിലുമുണ്ട് മാറ്റം.
2016 മെയ് 16നാണ് പ്രതി നിർമാണ തൊഴിലാളി തന്നെയാണെന്ന് ഉറപ്പിക്കുന്നത്. ഘാതകരെ തേടി പൊലീസ് സംഘം ബംഗാളിലെ മൂർഷിദാബാദിലേക്ക് യാത്രതിരിച്ചു. 2016 െമയ് 19 േകസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു. 2016 ജൂൺ 2ന് പ്രതിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. 2016 ജൂൺ 14ന് പക്ഷേ അമീറുൽ ഇസ്‌ലാം ചിത്രത്തിലേക്കെത്തി. തമിഴ്നാട് – കേരള അതിർത്തിയിൽ നിന്നായിരുന്നു അറസ്റ്റ്.അന്നുമുതൽ ഇന്നോളം അന്യസംസ്ഥാന തൊഴിലാളി അമീറുല്‍ ഇസ്‍ലാം മലയാളി പൊതുബോധത്തിന്‍റെ മുന്നിലുണ്ട്. കേരളം ഞെട്ടിവിറച്ച കൊലപാതകത്തിലെ പ്രതിയായി.
അതേസമയം അമീറിനെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. അതേസമയം, പൊലീസ് ഹാജരാക്കിയ തെളിവുകൾ വച്ച് അമീറിനെ ശിക്ഷിക്കാൻ സാധിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ അവകാശപ്പെട്ടു. ജനാധിപത്യ ക്രമത്തിൽ അമീറിന് നീതി നിഷേധിക്കപ്പെട്ടതായും ആളൂർ ആരോപിച്ചു. ജിഷയെ കൊലപ്പെടുത്തിയത് അമീർ തന്നെയാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം.
അമീറുൽ ഇസ്‌ലാമിനെപ്പോലെ ആരും ഒരു പെൺകുട്ടിയെയും കൊല്ലാതിരിക്കാൻ അമീറിനെ തൂക്കിക്കൊല്ലണമെന്നായിരുന്നു രാജേശ്വരിയുടെ ആവശ്യം. കൊലപാതകിയ്ക്ക് വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷ നൽകുന്നതിനെയും താൻ അനുകൂലിക്കില്ല. പരിശോധനകളിൽ അമീർ തന്നെയാണ് കുറ്റം ചെയ്തതെന്ന് തെളിഞ്ഞതാണ്. അയാൾക്ക് വധശിക്ഷ തന്നെ നൽകണം. ശിക്ഷ കുറഞ്ഞാൽ മേൽക്കോടതിയെ സമീപിക്കുമെന്നും രാജേശ്വരി വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തലിൽ പൂർണ തൃപ്തിയുണ്ടെന്ന് ജിഷയുടെ സഹോദരി ദീപയും വ്യക്തമാക്കി.
അതേസമയം, ഒരുപാട് സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടാണ് അമീർ ജയിലിൽ കഴിയുന്നതെന്ന് ബി.എ. ആളൂർ പറഞ്ഞു. യഥാർഥ പ്രതികൾ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. ഇവരെ കണ്ടെത്താൻ പൊലീസ് ആദ്യം മുതലേ ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ പുതിയ അന്വേഷണ സംഘത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പൊലീസ് അമീറിനെ കേസിൽ പ്രതിയാക്കിയത്. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയമായ തെളിവുകൾ മാത്രം വച്ച് അമീറിനെ ശിക്ഷിക്കാനാകില്ലെന്നും ആളൂർ അവകാശപ്പെട്ടു. ഈ തെളിവുകളൊന്നും പൂർണമല്ല. പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതാണെന്നും ആളൂർ ചൂണ്ടിക്കാട്ടി.
അതേസമയം, ജിഷാ വധക്കേസിൽ അമീറുൽ ഇസ്‍ലാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് കൃത്യമായി ജോലി ചെയ്തതിന്റെ ഫലമാണെന്ന് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച എഡിജിപി ബി.സന്ധ്യ പറഞ്ഞു. പ്രതിക്ക് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളാണ്. ജിഷയുടെ ചുരിദാറിൽ പറ്റിയ ഉമിനീരിൽനിന്ന് പ്രതിയുടെ ഡിഎൻഎ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച കത്തിയിൽനിന്നും പ്രതിയുടെയും ഡിഎൻഎ ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി