വഴിതെറ്റിയ കേരളത്തില്‍ വഴിതെറ്റിയ അന്യോഷണവും .വീട്ടില്‍ കണ്ടെത്തിയ വിരലടയാളം കൊലയാളിയുടേതല്ല;ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കി പരിശോധന

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളം ആരുടേതെന്ന് കണ്ടത്തൊന്‍ പൊലീസ് ആധാര്‍ ഡാറ്റാബേസ് പരിശോധിക്കുന്നു.കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍ നിന്നു ലഭിച്ച വിരലടയാളം കൊലയാളിയുടേതല്ലെന്നു സൂചനയുണ്ട്.

 

സംഭവമറിഞ്ഞ്‌ എത്തിയ ആരുടെയെങ്കിലുമാണോ ഇതെന്നു പരിശോധിക്കാനായി പോലീസ്‌ സമീപവാസികളായ ആയിരത്തോളം പേരുടെ വിരലടയാളം ശേഖരിച്ചു. വട്ടോളിപ്പടിയിലെ റെസിഡന്റ്‌സ്‌ അസോസിയേഷന്റെ സഹായത്തോടെയായിരുന്നു വിരലടയാളമെടുക്കല്‍. ആധാര്‍ കാര്‍ഡിന്‍െറ ഭാഗമായെടുക്കുന്ന വിരലടയാളങ്ങളുമായി ഒത്തുനോക്കി പ്രതിയെ കണ്ടത്തൊനാണ് ശ്രമം. ഇതിനായി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ബംഗളൂരുവിലെ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) മേഖലാ ആസ്ഥാനത്തേക്ക് പ്രത്യക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. പൊലീസിന് ലഭിച്ച വിരലടയാളം യു.ഐ.ഡി.എ.ഐ കേന്ദ്രത്തിലെ മുഴുവന്‍ വിരലടയാളങ്ങളുമായി ഒത്തുനോക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷയുടെ വീടിന്‍െറ ഒന്നരക്കിലോമീറ്റര്‍ ചുറ്റളവില്‍ 18നും 70നുമിടയില്‍ പ്രായമുള്ള മുഴുവന്‍ പുരുഷന്‍മാരുടെയും വിരലടയാളം പൊലീസ് തിങ്കളാഴ്ച ശേഖരിച്ചു. കൊല നടത്തിയത് അന്യസംസ്ഥാനക്കാരനാവുകയും അയാള്‍ നാട്ടിലേക്ക് മുങ്ങുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടത്തൊനും ആധാര്‍ കാര്‍ഡിന്‍െറ ഭാഗമായ വിരലടയാള പരിശോധന സഹായിക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച മൂന്ന് സംഘമായി തിരിഞ്ഞ് 15ഓളം പൊലീസുകാരാണ് അയല്‍വാസികളുടെ വിരലടയാളം എടുത്തത്. എല്ലാ വിരലുകളുടെയും ഇരു കൈപ്പത്തികളുടെയും പതിപ്പാണ് എടുത്തത്. ഇവ സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടോയെന്ന് പരിശോധിക്കും.ജിഷയുടെ ശരീര സ്രവങ്ങളും മറ്റും ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്‍െറ ഫലം ഇന്ന് ലഭിക്കും. ബുധനാഴ്ച അമ്മ രാജേശ്വരിയില്‍നിന്ന് വനിതാ പൊലീസ് മൊഴിയെടുത്തു. ജിഷ നൃത്തം പഠിപ്പിച്ച യുവാവിനെയും വീടുപണിക്ക് സഹായിച്ച അന്യസംസ്ഥാന തൊഴിലാളിയെയും ചോദ്യം ചെയ്തു.jisha

 

അതേസമയം കൊലയാളിയെന്നു സംശയിക്കുന്ന യുവാവിനെ വ്യക്‌തമായി കണ്ടെന്ന്‌ അയല്‍വാസികളില്‍ രണ്ടു പേര്‍ പോലീസിനെ അറിയിച്ചിരുന്നു. ഇയാളുടെ രൂപം, ഉയരം, വസ്‌ത്രം തുടങ്ങിയ വിവരങ്ങളും നല്‍കി. പോകുന്നതിനിടെ ഇയാള്‍ രണ്ടു തവണ തിരിഞ്ഞുനോക്കിയെന്നും മുഖത്ത്‌ അമ്പരപ്പോ പേടിയോ ഉണ്ടായിരുന്നില്ലെന്നും മൊഴിയിലുണ്ട്‌. ഈ മൊഴിയുടെ അടിസ്‌ഥാനത്തില്‍, കൊലപാതകി നാട്ടുകാരനല്ലെന്ന്‌ പോലീസ്‌ നേരത്തേ വ്യക്‌തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ആധാര്‍ കാര്‍ഡിനു വേണ്ടി ശേഖരിച്ച വിരലടയാളങ്ങളുടെ താരതമ്യത്തിനുള്ള സാധ്യതകള്‍ പോലീസ്‌ ഉപയോഗിക്കുന്നത്‌. കുറ്റവാളിയെ കണ്ടെത്താന്‍ നേരത്തേയും ആധാര്‍ കാര്‍ഡിന്റെ സേവനം സംസ്‌ഥാന പോലീസ്‌ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. കണ്ണൂര്‍ മറിയക്കുട്ടി കൊലക്കേസിലായിരുന്നു അത്‌.

രാജ്യത്താദ്യമായി ആധാര്‍ കാര്‍ഡിന്റെ സാധ്യതകള്‍ ഉപയോഗിച്ച അന്നത്തെ ശ്രമം പരാജയപ്പെട്ടിരുന്നു. ജിഷ കേസില്‍ ആധാര്‍ സേവനം ഉപയോഗപ്പെടുത്താന്‍ അനുമതി തേടി പോലീസ്‌ തിങ്കളാഴ്‌ച പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചിരുന്നു. കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ്‌ പോലീസ്‌ സമീപപ്രദേശങ്ങളിലെ എല്ലാ പുരുഷന്‍മാരുടെയും സംശയിക്കുന്നവരുടെയും വിരലടയാളം ശേഖരിച്ചത്‌.

 

താരതമ്യ പരിശോധനയ്‌ക്കായി അന്വേഷണ സംഘം ബംഗളുരുവിലേക്ക്‌ തിരിച്ചു. ടി.പി വധക്കേസ്‌ അന്വേഷിച്ച കണ്ണൂര്‍ ഇന്റലിജന്‍സ്‌ ഡിവൈ.എസ്‌.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ ഈ രീതിയിലുള്ള അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്നത്‌. സംഭവസ്‌ഥലത്തുനിന്നു ലഭിച്ച വിരലടയാളം ആധാര്‍ ഡേറ്റാബാങ്കിലെ വിവരങ്ങളുമായി ഒത്തുനോക്കി ആളെ തിരിച്ചറിയാന്‍ കഴിയുമോ എന്നാണു നോക്കുന്നത്‌. ജിഷയുടെ വീട്ടില്‍ നിന്നു കണ്ടെത്തിയ പുറംചട്ടയുള്ള മൂന്നു ഡയറികളിലും പുറംചട്ടയില്ലാത്ത ഒരു ഡയറിയിലുമുള്ള വിവരങ്ങള്‍ പോലീസ്‌ പുറത്തുവിട്ടിട്ടില്ല. കൊലപാതകം നടന്ന്‌ 14 ദിവസം കഴിഞ്ഞു. ശക്‌തമായ തെളിവുകളില്ലാത്തതിനാലാണ്‌ പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിടാത്തതെന്ന്‌ പോലീസ്‌ സൂചന നല്‍കിയിരുന്നു.

Top