കൊച്ചി: ജിഷവധക്കേസില്‍ ഏത് ഉന്നതനായാലും പിടികൂടാന്‍ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സൂചന. ജിഷ വധക്കേസിലെ നിര്‍ണ്ണായകമായ വിവരങ്ങള്‍ നേരത്തെ തന്നെ പിണറായി വിജയന് ലഭിച്ചിരുന്നു. എന്നാല്‍ മുന്‍ധാരണയോടെയുള്ള അന്വേഷണം വേണ്ടെന്ന് നിലപാടിയിലായിരുന്നു പിണറായി വിജയന്‍. അതേ സമയം കേസില്‍ ഏത് ഉന്നതനായാലും മതിയായ തെളിവുകളുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കണമെന്ന നിലപാടിലാണ് സിപിഎം നോതാക്കളും.
കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനെതിരെ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് ജിഷ വധക്കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടാകുന്നത്. എന്നാല്‍ ആരോപണങ്ങള്‍ക്കപ്പുറം ഈ സംബന്ധിച്ച തെളിവുകളില്ലാത്തതും അന്വേഷണ സംഘത്തെ കുഴക്കുന്നു. കൊലയാളിയെ കണ്ടെത്തിയാല്‍ മാത്രമേ കോണ്‍ഗ്രസ് നേതാവിലേയ്ക്ക് അന്വേഷണമെത്തിയ്ക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പുതിയ അന്വേഷണ സംഘവും.
ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ച് കൊലപാതകം നടത്തിയതായാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. അത് കൊണ്ട് തന്നെ ഈ കോണ്‍ഗ്രസ് നേതാവുമായി ബന്ധം പുലര്‍ത്തുന്ന കൊച്ചിയിലെ ക്വട്ടേഷന്‍ ഗുണ്ടകളും ഏതാനും ദിവസങ്ങളിലായി പോലീസ് നിരക്ഷിണത്തിലാണ്. ഇതിനിടിയില്‍ ഈ സംഘത്തില്‍പ്പെട്ട ചിലര്‍ വിദേശത്തേയ്ക്ക് കടന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെകുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.