ജിഷയുടെ പിതാവിനെ കണ്ടത് സത്യാവസ്ഥ തിരക്കാന്‍; വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിയത് എന്തിനാണെന്ന് ചോദിച്ചറിഞ്ഞു; വിവാദത്തിലായ പോലീസുകാരന്റെ വെളിപ്പെടുത്തല്‍

കൊച്ചി: ജിഷയുടെ പിതാവിനെ താന്‍ ആശുപത്രിയില്‍ ചെന്ന് കണ്ടിരുന്നതായി സിവില്‍ പോലീസ് ഓഫിസര്‍ വിനോദ്. ജിഷ വധക്കേസ് അന്വേഷിച്ചിരുന്ന സംഘത്തലവന്‍ ഡിവൈഎസ്പി ജിജിമോന്റെ നിര്‍ദ്ദേശപ്രകാരമാണ് ജിഷയുടെ പിതാവ് പാപ്പുവിനെ കണ്ടത്. താനെത്തുമ്പോള്‍ ആശുപത്രിയില്‍ വാര്‍ഡ് മെമ്പര്‍ സുനിലിനെ കണ്ടിരുന്നു. പക്ഷെ എന്തിനാണ് വന്നതെന്ന് അന്വേഷിച്ചില്ലെന്നും വിനോദ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ പരാതിയെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ അയല്‍വാസികൂടിയായ തന്നെ ഡിവൈഎസ്പി ചുമതലപ്പെടുത്തിയത്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്നന്വേഷിക്കുകമാണ് ചെയ്തത് പിന്നീട് ഇക്കാര്യങ്ങള്‍ മേലുദ്യോഗസ്ഥനെ അറിയിക്കുകയും ചെയ്തു. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണ്. വാര്‍ഡ് മെമ്പര്‍ക്കൊപ്പം താന്‍ പോയിട്ടില്ലെന്നും വിനോദ് പറഞ്ഞു,

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ അയല്‍വാസി എന്ന നിലയിലാണ് ആശുപത്രിയില്‍ കാണാന്‍ പോയതെന്ന് വാര്‍ഡ് മെമ്പര്‍ സുനില്‍ പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോല്‍ ജോമോനെതിരെ പരാതി നല്‍കാന്‍ സഹായിക്കണമെന്ന് പറഞ്ഞു. അങ്ങിനെയാണ് പരാതി എഴുതിയതും ഒപ്പിടുവിച്ചതെന്നും സുനില്‍ വ്യക്തമാക്കി.

ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരായ പരാതി എഴുതിവാങ്ങാന്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ക്കൊപ്പം വിനോദ് എന്ന പോലീസുകാരനുമുണ്ടായിരുന്നതായി ജിഷയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു. പിപി തങ്കച്ചന്റെ മകളാണ് ജിഷയെന്നായിരുന്നു ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഉന്നയിച്ച ആരോപണം. സ്വത്ത് ചോദിച്ചതിന് പിന്നാലെയാണ് കൊലപാതകം നടത്തിയതെന്നും ജോമോന്‍ ആരോപിച്ചിരുന്നു.

Top