ജിഷ വധക്കേസില്‍ അമീറിനെ സഹായിച്ച രണ്ടാം പ്രതി അനാര്‍ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞതായി സൂചന.

കൊച്ചി:ജിഷ വധക്കേസില്‍ അമീറിനെ സഹായിച്ച രണ്ടാം പ്രതി അനാര്‍ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞതായി സൂചന. ജിഷയെ താനും സുഹൃത്തായ അനാറും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് അമീറുല്‍ മൊഴി നല്‍കിയെന്ന സൂചനയും പുറത്തുവന്നു. ചോദ്യം ചെയ്യലിന്‍െറ ഒരു ഘട്ടത്തിലും ഇക്കാര്യം സമ്മതിക്കാതിരുന്ന പ്രതി ഞായറാഴ്ച പുലര്‍ച്ചെയാണത്രേ ഇത് സംബന്ധിച്ച് വിവരം നല്‍കിയത്. ജിഷയെ കൊലപ്പെടുത്താന്‍ താന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായും അനാറുമായി ഇക്കാര്യം സംസാരിച്ചതായും മൊഴി നല്‍കിയതായി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.
സംഭവ ദിവസം അനാറുമായി ഒന്നിച്ച് മദ്യപിച്ച ശേഷമാണ് ജിഷയുടെ വീട്ടിലത്തെിയതെന്നും അനാര്‍ ഉപയോഗിച്ചിരുന്ന കത്തിയും കൈയില്‍ കരുതിയിരുന്നുവത്രേ. ഇതുകൊണ്ട് ജിഷയുടെ കഴുത്തില്‍ കുത്തിയതായും ശരീരത്തില്‍ ഉണ്ടായിരുന്ന ഏഴു മുറിവുകള്‍ താന്‍ കുത്തിയപ്പോള്‍ ഉണ്ടായതാണെന്നും മറ്റു മുറിവുകള്‍ അനാറിന്‍െറ പക്കല്‍ നിന്നും ഉണ്ടായതാണെന്നുമാണത്രേ ഇയാളുടെ മൊഴി. അമീറും അനാറും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കൊലക്കുശേഷം താമസ സ്ഥലത്തുവന്ന് വസ്ത്രങ്ങള്‍ മാറിയ ശേഷമാണ് അമീര്‍ ആലുവയിലേക്ക് പോയത്. വ്യാഴാഴ്ചകളില്‍ മാത്രമാണ് അസമിലേക്ക് ട്രെയിനുള്ളത്. അനാറാണ് മുറിയില്‍നിന്നും അമീറിന്‍െറ വസ്ത്രങ്ങളും മറ്റും മാറ്റിയതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് അസമിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘത്തിലെ സി.ഐ ഗോപകുമാറിന്‍െറ നേത്യത്വത്തിലുള്ള സംഘം വീട്ടില്‍നിന്ന് അനാറിനെ പിടികൂടി ചോദ്യം ചെയ്തിരുന്നു.പിന്നീട് ഇവരെ വെട്ടിച്ച് അനാര്‍ മുങ്ങുകയായിരുന്നു. ഇത് ഗുരുതര വീഴ്ചയായാണ് ഉന്നത ഉദ്യോഗസ്ഥര്‍ എടുത്തിരിക്കുന്നത്. പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നീക്കമുണ്ട്.

ജിഷയെ കൊലപ്പെടുത്തിയ ശേഷം അസമിലെത്തിയ തനിക്ക് കാഞ്ചിപുരത്ത് ജോലിക്കു പോകാന്‍ പണവും മറ്റു സഹായങ്ങളും നല്‍കിയത് സുഹൃത്ത് അനാര്‍ ഉള്‍ ഇസ്ളാമാണെന്ന് അമീറുള്‍ വെളിപ്പെടുത്തി. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് അന്വേഷണസംഘത്തിന് മനസിലായെങ്കിലും അനാറിനെ കണ്ടെത്താനാകാത്തത് തിരിച്ചടിയായി. അതേസമയം, അനാറിനെ അസമില്‍ നിന്ന് കേരള പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.JISHA

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനാറിനെ ചോദ്യം ചെയ്താല്‍ മാത്രമേ ഇനി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന സ്ഥിതിയാണ്. ഇതിനിടെ ചോദ്യം ചെയ്യലില്‍ കൊലപാതകത്തില്‍ അനാറിനും പങ്കുണ്ടെന്ന് അമീര്‍ മൊഴി നല്‍കി. ഈ പങ്ക് ഏതുതരത്തിലുള്ളതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

അനാറിന്റെ വാടക വീട്ടിലിരുന്ന് മദ്യപിച്ച ശേഷം ഇയാള്‍ അറിയാതെ അടിച്ചെടുത്ത കത്തി ഉപയോഗിച്ചാണ് ജിഷയെ കുത്തിയതെന്ന് അമീര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ജിഷയെ കൊലപ്പെടുത്താന്‍ അനാര്‍ പ്രേരണ നല്‍കിയെന്നും പറഞ്ഞു. കൊലപാതകത്തിനു ശേഷം അസമിലേക്ക് കടന്ന അമീറിനൊപ്പം അനാറും ഉണ്ടായിരുന്നതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്ആറു ദിവസം ചോദ്യം ചെയ്തിട്ടും കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഉള്‍പ്പെടെയുള്ളവ എവിടെയെന്ന് വ്യക്തമാക്കാന്‍ അമീര്‍ തയ്യാറായിട്ടില്ല. ട്രെയിന്‍ യാത്രക്കിടെ എവിടെയോ വലിച്ചെറിഞ്ഞെന്നാണ് അവസാനം നല്‍കിയ മൊഴി. കൊലയിലേക്ക് നയിച്ച കാരണങ്ങള്‍ പലപ്പോഴായി മാറ്റിപ്പറഞ്ഞതും അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്. ജിഷയുടെ വീട്, കാഞ്ചിപുരത്ത് ജോലി ചെയ്ത സ്ഥലം എന്നിവിടങ്ങളില്‍ അടുത്തദിവസം പ്രതിയുമായി തെളിവെടുപ്പിനു പോകും.

എന്നാല്‍, പ്രതിയെ നുണ പരിശോധനക്ക് വിധേയമാക്കാനുള്ള നീക്കത്തെക്കുറിച്ച് അറിയില്ളെന്ന് അമീറിന്‍െറ അഭിഭാഷകന്‍ അഡ്വ. പി. രാജന്‍ പറഞ്ഞു. അമീറുമായി ഇതുവരെ സംസാരിക്കാന്‍ സമയം അനുവദിച്ചിട്ടില്ളെന്നും രാജന്‍ പറഞ്ഞു

Top