ജിഷ്ണുവിന്റെ മരണം; നീതിക്കായി അമ്മ സുപ്രീംകോടതിയില്‍

കൊച്ചി: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കണമെന്നു അവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപീം കോടതിയില്‍ ഹര്‍ജി നല്‍കി. ജിഷ്ണു പ്രണോയ്യുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.സ്വാശ്രയ കോളജുകളില്‍ ഇടിമുറികളുണ്ടെന്നും അനീതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ഇടിമുറികളില്‍ എത്തിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. പാമ്പാ നെഹ്‌റു കോളജിലെ ഇടിമുറിയില്‍നിന്നു രക്തക്കറ കണ്ടെത്തിയെന്നും ഇതു സംബന്ധിച്ചു ചില കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ അവസരം നല്‍കണമെന്നും ഹര്‍ജിയില്‍ അവശ്യപ്പെട്ടു. ഇനി സ്വാശ്രയ കോളജുകളില്‍ പ്രണോയിമാര്‍ ഉണ്ടാകരുതെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ അവശ്യപ്പെട്ടു.

Top