തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയവരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ നിലപാട് വ്യക്തമാക്കി നടനും നിര്‍മാതാവുമായ ജോയ് മാത്യു.അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗുഡാലോചനാക്കുറ്റവും ചുമത്തുകയാണെന്നും അതുകൊണ്ട് തന്നെ അനുഭാവം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച താനിതാ പിന്‍വാങ്ങുന്നെന്നുമാണ് ജോയ് മാത്യുവിന്റെ പരിഹാസം. നോട്ട് കിട്ടാതാവുബോള്‍ മാത്രം വാ തുറക്കുന്ന സാംസ്‌കാരിക നയകന്മാരെ മുന്നില്‍ക്കണ്ട് ഒരു പ്രതിഷേധത്തിനും ഇനി നമ്മളില്ലെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗുഡാലോചനാക്കുറ്റവും! ഷാജഹാനും ഷാജിര്‍ ഖാനും മിനിയും അങ്ങിനെ ജയിലിലായി-തോക്കില്ലാതെ അതിനടുത്തൂടെ നടന്നുപോയ തോക്ക് സാമി വരെ അകത്തായി- അതുകൊണ്ട് ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച ഞാനിതാ പിന്‍വാങ്ങുന്നു- നോട്ട് കിട്ടാതാവുബോള്‍ മാത്രം വാ തുറക്കുന്ന സാംസ്‌കാരിക നയകന്മാരെ മുന്നില്‍ക്കണ്ട് ഒരു പ്രതിഷേധത്തിനും ഇനി നമ്മളില്ല