ഇനി ജിഷ്ണുവിനെ ഓര്‍ത്ത് കരയില്ലെന്ന് അമ്മ മഹിജ; തിരുവനന്തപുരത്ത് തങ്ങള്‍ നേടാനുദ്ദേശിച്ച കാര്യം നേടി

കൊച്ചി: തിരുവനന്തപുരത്ത് തങ്ങള്‍ നേടാനുദ്ദേശിച്ച കാര്യം നേടിയെന്നും സമരം വിജയമാണെന്നും മഹിജ. ഏറെ നാളുകള്‍ക്ക് ശേഷം ചിരിച്ചുകൊണ്ടാണ് മഹിജ ആശുപത്രിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടു. ‘ഞാന്‍ അതാണ് ആഗ്രഹിച്ചത്. നീതി കിട്ടി. സമരം വിജയിച്ചതിന്റെ സന്തോഷം. ഒരാളെയെങ്കിലും പിടികൂടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒരാളെയെങ്കിലും പിടികൂടി. ഇനി ജിഷ്ണുവിനെ ഓര്‍ത്ത് ഞാന്‍ കരയില്ല’ മഹിജ പറഞ്ഞു. ‘ജിഷ്ണുവിനെ ഓര്‍ത്ത് അഭിമാനമുണ്ട്’ മഹിജ വ്യക്തമാക്കി.

ജിഷ്ണു പ്രണോയ് മരണവുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തെ സമരത്തിലെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ജിഷ്ണുവിന്റെ അമ്മ. ജിഷ്ണുവിന്റെ അമ്മാവന്‍ പ്രത്യേക താത്പര്യം ഉള്ളവരുടെ സ്വാധീന വലയത്തില്‍ പെട്ടിട്ടുണ്ടാകാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് മഹിജ തള്ളിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ശ്രീജിത്ത് തന്റെ സ്വാധീനവലയത്തിലാണ് ഉള്‍പ്പെട്ടതെന്നും മറ്റാരുടെയും സ്വാധീനത്തില്‍ പെട്ടിട്ടില്ലെന്നും’ മഹിജ തിരുവനന്തപുരത്ത് പറഞ്ഞു. ആശുപത്രിയില്‍ നിന്ന് കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറുടെ വസതിയിലേക്കാണ് ഇവര്‍ പോയത്. ജിഷ്ണുവിനെ ഓര്‍ത്ത് കരയരുതെന്നും അവിഷ്ണയ്ക്ക് നല്ല ഭാവി ഒരുക്കണമെന്നും സുഗതകുമാരി ടീച്ചര്‍ മഹിജയോട് ആവശ്യപ്പെട്ടു.

Top