ജിഷ്ണു മരിച്ചിട്ട് രണ്ട് വര്‍ഷം: കോപ്പിയടിച്ചില്ലെന്ന് സിബിഐ

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. രണ്ടാം വാര്‍ഷികത്തില്‍ നിര്‍ണായക കണ്ടെത്തലാണ് സിബിഐ പുറത്തുവിട്ടത്. ജിഷ്ണു കോപ്പിയടിച്ചില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടിലുള്ളത്.

പരീക്ഷ പേപ്പര്‍ സിബിഐ റിവാല്യുവേഷന്‍ നടത്തി. മാനേജ്‌മെന്റ് വൈരാഗ്യത്തോടെ പെരുമാറിയെന്നും അന്വേഷണസംഘത്തിന്റെ കണ്ടെത്തലിലുണ്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തിന് രണ്ടുവര്‍ഷം തികയുന്ന ദിവസമാണിന്ന്. റിവാല്യുവേഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജിഷ്ണു നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നുവെന്നാണ് സിബിഐയുടെ നിഗമനം. കോപ്പിയടിച്ചെന്ന് പറയുന്ന പേപ്പറില്‍ അധ്യാപകര്‍ തടസ്സപ്പെടുത്തിയത് വരെയുള്ള ഭാഗം പരിശോധിച്ചതില്‍ അത്രയും ഭാഗം വച്ച് തന്നെ ജിഷ്ണു പാസ് മാര്‍ക്ക് നേടിയെന്നും സിബിഐ കണ്ടെത്തിയതായാണ് സൂചന

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ്ണു പ്രണോയ് കേസില്‍ സിബിഐയുടെ നിര്‍ണായക കണ്ടെത്തലുകള്‍ ജിഷ്ണു കോപ്പിയടിച്ചില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. പരീക്ഷ പേപ്പര്‍ സിബിഐ റിവാല്യുവേഷന്‍ നടത്തി. മാനേജ്‌മെന്റ് വൈരാഗ്യത്തോടെ പെരുമാറിയെന്നും അന്വേഷണസംഘത്തിന്റെ കണ്ടെത്തലിലുണ്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തിന് രണ്ടുവര്‍ഷം തികയുന്ന ദിവസമാണിന്ന്. റിവാല്യുവേഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജിഷ്ണു നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നുവെന്നാണ് സിബിഐയുടെ നിഗമനം. കോപ്പിയടിച്ചെന്ന് പറയുന്ന പേപ്പറില്‍ അധ്യാപകര്‍ തടസ്സപ്പെടുത്തിയത് വരെയുള്ള ഭാഗം പരിശോധിച്ചതില്‍ അത്രയും ഭാഗം വച്ച് തന്നെ ജിഷ്ണു പാസ് മാര്‍ക്ക് നേടിയെന്നും സിബിഐ കണ്ടെത്തിയതായാണ് സൂചന.
ജിഷ്ണു പരീക്ഷയ്ക്കിടെ ഡയഗ്രം കോപ്പിയടിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ഡയഗ്രം കോപ്പിയടിച്ചതല്ലെന്ന് സിബിഐയ്ക്ക് വ്യക്തമായി. അത് മാത്രമല്ല ജിഷ്ണു ഇരിക്കുന്ന സ്ഥലത്ത് നിന്ന് ഒരിക്കലും കോപ്പിയടിക്കാന്‍ പറ്റിയ സാഹചര്യം അല്ലെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്.

Top