ലോക്‌നാഥ് ബഹ്‌റയെ വിശ്വാസമില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം; തോക്ക് സ്വാമിയെ വിളിച്ചുവരുത്തിയത് ഡിജിപി

തിരുവനന്തപുരം: തോക്ക് സ്വാമിയെ സമരത്തിനടുത്തെത്തിച്ചത് ഡിജിപിയെന്ന് ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്ത്. റിപ്പോര്‍ട്ടര്‍ ചാനലിലെ ‘എന്റെ ചോര തിളയ്ക്കുന്നു’ എന്ന പരിപാടിയില്‍ ജിഷ്ണുവിന്റെ അമ്മാവനായ ശ്രീജിത്ത് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മഹിജയെ കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് പൊലീസുകാര്‍ വിളിച്ചത്. പെങ്ങളെ തെറി വിളിക്കരുതെന്ന് പറഞ്ഞ തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ധനമാണ്. കഴുത്തില്‍ പിടിച്ച് ഞെരിച്ചതിനാല്‍ ഇപ്പോള്‍ തനിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയിലുള്ള വിശ്വാസം തങ്ങള്‍ക്ക് നഷ്ടമായെന്നും ശ്രീജിത്ത് പറഞ്ഞു. ഡിജിപി ഓഫീസിനു മുന്നില്‍ നടന്ന സംഭവങ്ങളെ കുറിച്ച് ഗുരുതരമായ ആരോപണങ്ങളും ശ്രീജിത്ത് പരിപാടിയില്‍ ഉന്നയിച്ചു. തോക്ക് സ്വാമിയെ അവിടേക്കെത്തിച്ചത് പൊലീസ് തന്നെയാണ്. തങ്ങള്‍ ഡി.ജി.പി ഓഫീസിലേക്ക് എത്തുമെന്ന് അറിയിച്ച അതേ സമയത്ത് തന്നെ ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്താന്‍ തോക്ക് സ്വാമിയെയും വിളിച്ചു. ‘ഇന്ത്യയും തീവ്രവാദവും’ എന്ന വിഷയത്തില്‍ ഡി.ജി.പിയുമായി ചര്‍ച്ച നടത്താനാണ് തോക്ക് സ്വാമി എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ്ണുവിന് വേണ്ടിയുള്ള സമരത്തില്‍ ആരുടേയും പങ്കാളിത്തം ആവശ്യപ്പെട്ടിട്ടില്ല. കെ.എം.ഷാജഹാനുമായി യതൊരു ബന്ധവുമില്ല. ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം ഡി.ജി.പി ഓഫീസിന് മുന്നിലൂടെ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു അദ്ദേഹം സുഹൃത്തായ ഷാജിര്‍ഖാനെ പൊലീസ് പിടിച്ച് വണ്ടിയില്‍ കയറ്റി കൊണ്ട് പോകുന്നത് കണ്ടപ്പോഴാണ് അവിടെ ഇറങ്ങിയത്. അപ്പോഴാണ് അദ്ദേഹത്തെയും പൊലീസ് പിടിച്ചുകൊണ്ടുപോയത്. ഇക്കാര്യങ്ങളെല്ലാം തങ്ങളുടെ അന്വേഷണത്തില്‍ നിന്നും അറിഞ്ഞതാണ്. പൊലീസ് എന്ത് അന്വേഷണമാണ് നടത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

പിണറായി വിജയന്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവ് തന്നെയാണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച ഡി.ജി.പിയുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്യാം. പൊലീസ് സ്റ്റേഷനുകളില്‍ സമരമാകാമെങ്കില്‍ ഡി.ജി.പി ഓഫീസിനു മുന്നിലും സമരമാകാമെന്ന എം.എ.ബേബിയുടെ നിലപാടാണ് തനിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

Top