കൊച്ചി:മുഖ്യമന്ത്രിയുടെ ഉപദേശി വൃന്ദത്തിൽ ആശങ്ക പരത്തുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ടായ നാണക്കേടിൽ പിണറായി വലിയ അതൃപ്തിയിലാണ് എന്നാണ് ഇപ്പോൾ പിന്നാമ്പുറ സംസാരം .സ്വർണ്ണക്കടത്ത് കേസിൽ ഇതുവരെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് ബാധിക്കുന്നില്ല എങ്കിലും പാർട്ടി പ്രവർത്തകരായ സ്റ്റാഫുകൾക്ക് പങ്കുണ്ട് എന്ന് തെളിഞ്ഞാൽ പിണറായി വിജയനെ കൂടുതൽ സമ്മർദ്ധത്തിൽ ആക്കുമെന്നുറപ്പാണ് .
ഇപ്പോൾ പാർട്ടിയും മുഖ്യമന്ത്രിക്ക് ജാഗ്രത കുറവ് ഉണ്ടായി എന്ന് കുറ്റപ്പെടുത്തിയിരിക്കയാണ് . മുഖ്യമന്ത്രിക്ക് എതിരെയും പാർട്ടി നേതൃത്വത്തെയും നിരന്തരം തെറിവിളിച്ചുകൊണ്ട് പച്ചക്കള്ളം വിളമ്പുന്ന ബ്ളാക്ക്മെയിൽ മാധ്യമത്തെ സംരക്ഷിക്കുന്നത് ബ്രിട്ടാസ് ആണെന്നും ആരോപണം പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമാണ് .അതിനിടെ ഇപ്പോഴുണ്ടായ ജാഗ്രത കുറവിൽ ബ്രിട്ടാസിന്റെ പങ്കും നിർണായകമാണ് .ബ്രിട്ടാസിനെ മുഖ്യമന്ത്രി തള്ളിപ്പറയും എന്നാണ് അണിയറ റിപ്പോർട്ടുകൾ.ഒരു ഉന്നത പോലീസ് ഉദ്യാഗസ്ഥനും ഉപദേശിയും സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയരുമായി വഴിവിട്ട ബന്ധം ഉണ്ടെന്നും ആരോപണം ഉണ്ട് .ഇതുകൂടി പുറത്തുവന്നാൽ പ്രതിപക്ഷം വലിയ പ്രക്ഷോഭം നടത്തും.
സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിന്റെ പ്രതിനിധിയായാണ് ബ്രിട്ടാസ് പലപ്പോഴും മുദ്രകുത്തപ്പെട്ടിരുന്നത്. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ പരസ്യമായി വെല്ലുവിളിച്ച ഫാരിസ് അബൂബക്കറിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുക വഴി ബ്രിട്ടാസും വിവാദത്തില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികളെല്ലാം അതിജീവിയ്ക്കാന്‍ ബ്രിട്ടാസിന് കഴിഞ്ഞിരുന്നു .