ജോണ്‍ ബ്രിട്ടാസിനേയും എം സി ദത്തനേയും ചോദ്യം ചെയ്യും.എ.സമ്പത്തും വിളിച്ചു.കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് ദേശവിരുദ്ധസംഘടനകളുടെ വരുമാനമാര്‍ഗമെന്നും സൂചന.177 കോടിയുടെ 600 കിലോ സ്വര്‍ണത്തെക്കുറിച്ചു മൗനം

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടാലായ സ്വര്‍ണ്ണ കള്ളകക്കടത്ത് കേസില്‍ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ്, ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍ എന്നിവരെ ചോദ്യം ചെയ്യും എന്ന് റിപ്പോർട്ട് .കോവളത്ത് സര്‍ക്കാര്‍ നടത്തിയ സ്‌പേസ് കോണ്‍ക്‌ളേവിന്റെ മുഖ്യസംഘാടകയായി സ്വര്‍ണക്കടത്തില്‍ മുഖ്യ കണ്ണിയായ സ്വപ്ന സുരേഷ് മാറിയതിനെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് ദത്തനെ ചോദ്യം ചെയ്യുക. 43 വര്‍ഷം ഐഎസ്ആര്‍ഒയില്‍ ജോലിചെയ്ത, ശ്രീഹരിക്കോട്ടയില്‍ മുപ്പതിലധികം വിക്ഷേപണത്തിന് നേരിട്ട് നേതൃത്വം നല്‍കിയ രാജ്യത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് ദത്തന്‍.പത്മ പുരസ്‌ക്കാരം നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തെ മറയാക്കി ആരെങ്കിലും കള്ളത്തരം കാട്ടിയിട്ടുണ്ടോ എന്ന സംശയം ശക്തമാണ്.

ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പെയിസ് പാര്‍ക്കില്‍ ഉന്നത പദവിയില്‍ സ്വപ്ന നിയമിതയായതിനു പിന്നിലെ യാഥാര്‍ത്ഥ്യം അറിയേണ്ടതുണ്ട്.ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ വന്‍ സ്വര്‍ണക്കടത്ത് ലക്ഷ്യം മാത്രമായിരുന്നോ ലക്ഷ്യം. അതോ അതിനു മേലെ ശാസ്ത്രജ്ഞരെ സ്വാധീനിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുകയും ഉദ്ദേശിച്ചിരുന്നോ?എന്ന്ദേശീയ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. . യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഉന്നത പദവി വഹിച്ചിരുന്ന റഷീദ് ഖാമിസ് അല്‍ ഷെമിലി പരിപാടിയില്‍ അതിഥിയായി പങ്കെടുത്തതിനും വിശദീകരണം നല്‍കേണ്ടിവരും.കോണ്‍ക്ളേവില്‍ പങ്കെടുത്തതിനുള്ള ഉപഹാരം ദത്തന് സമ്മമാനിച്ചത് സ്വപ്ന സുരേഷ് ആയിരുന്നു.

വി എസ് എസ് എസി ഡയറക്ടറായിരുന്ന എം സി ദത്തനെ ശാസ്ത്ര ഉപദേഷ്ടാവായി മുഖ്യമന്ത്രി നിയമിച്ചതുതന്നെ സംശയം ജനിപ്പിച്ചിരുന്നു.ശാസ്ത്ര കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ ശാസ്ത്ര കൗണ്‍സില്‍ എന്ന സര്‍ക്കാര്‍ സ്ഥാപനം തന്നെ ഉള്ളപ്പോള്‍ വ്യക്തിയുടെ ഉപദേശം എന്തിന് എന്ന ചോദ്യം ഉയര്‍ന്നിരുന്നു.യു എ ഇ ഭരണാധികാരികളുടെ കേരള സന്ദര്‍ശനവേളയിലും മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശന വേളയിലും മുഖ്യ ഇടനിലക്കാരനായി നിന്നത് മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ് ആയിരുന്നു എന്നും ജന്മഭൂമി റിപ്പാർട്ട് ചെയ്യുന്നു .

ഷാര്‍ജ സുല്‍ത്താന്‍ ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി യുമായി കൈരളി ചാനലിനുവേണ്ടി ബ്രിട്ടാസ് പ്രത്യേക അഭിമുഖവും നടത്തി.ആഗോള കുറ്റവാളിയും എസ്.എന്‍.സി ലാവലിന്‍ കേസില്‍ ആരോപിതനുമായ ദിലീപ് രാഹുലന്‍, ഷാര്‍ജസുല്‍ത്താനൊപ്പം പരിപാടികളില്‍ പങ്കെടുത്തിരുന്നു. ലാവ്ലിന്‍ കേസില്‍ പിണറായിയെ രക്ഷിക്കാന്‍ ഇടനില നിന്നിരുന്നത് ബ്രിട്ടാസ് ആണെന്ന ആരോപണം നേരത്തെ ഉണ്ട്.കോണ്‍സലേറ്റിന്റെ പേരില്‍ എന്ന കാര്‍ഗോ ബാഗ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ മുന്‍ എം പിയും ദല്‍ഹിയിലെ സംസ്ഥന സര്‍ക്കാര്‍ പ്രതിനിധിയുമായ എ സമ്പത്ത് വിളിച്ചിരുന്നു എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു . ഇടപെടല്‍ എന്തിനാണെന്ന് സമ്പത്തിന് വിശദീകരിക്കേണ്ടിവരും. ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സമ്പത്തിനെ കാബിനറ്റ് പദവി നല്‍കി നിയമിച്ചതില്‍ ദുരുദ്ദേശമുണ്ടായിരുന്നു. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കാര്യങ്ങള്‍ കൈകാരം ചെയ്യാനായിരുന്നു എന്നായിരുന്നു പ്രധാന ആരോപണം. ദിലീപ് രാഹുലന് സ്വര്‍ണ്ണക്കടത്തില്‍ പ്രധാന പങ്കുണ്ടെന്ന് സംശയം ശക്തമായിരിക്കെ സമ്പത്തിന്റെ ഇടപെടല്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നു.

അതേസമയം ഉന്നതരുടെ ഒത്താശയുള്ള കോഴിക്കോട്, കൊടുവള്ളിയിലെ സ്വര്‍ണക്കടത്തുസംഘങ്ങള്‍ക്കു തിരുവനന്തപുരത്തെ നയതന്ത്രകള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് ദേശവിരുദ്ധസംഘടനകളുടെ വരുമാനമാര്‍ഗമാണെന്നതുള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്കും െകെമാറും.

യു.എ.ഇ. കോണ്‍സുലേറ്റിലെ ഒരു വനിതയ്ക്കു കൊടുവള്ളി സംഘവുമായി ബന്ധമുണ്ടെന്നു കസ്റ്റംസിനും വിമാനത്താവളങ്ങളുടെ സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫിനും കഴിഞ്ഞവര്‍ഷം പോലീസ് വിവരം നല്‍കിയിരുന്നു. സ്വപ്‌ന സുരേഷാണ് ഈ വനിതയെന്നാണ് ഇന്റലിജന്‍സ് നിഗമനം. സംഘത്തിലെ രണ്ടുപേര്‍ തിരുവനന്തപുരത്തു വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നുണ്ടെന്നും അവരാണു സ്വര്‍ണവുമായി കൊടുവള്ളിക്കു പോകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം കടത്താന്‍ പുതിയ മാര്‍ഗങ്ങളാണു കൊടുവള്ളി സംഘം സ്വീകരിക്കുന്നത് എന്ന് എസ് നാരായണൻ മംഗളം റിപ്പോർട്ട് ചെയ്യുന്നു .

സ്വര്‍ണം ദ്രാവകമായും പൊടിയായും മാറ്റുകയോ ഗ്രീസും തേനും കലര്‍ത്തി കളിമണ്‍ രൂപത്തിലേക്കു മാറ്റുകയോ ചെയ്യുന്നു. രാജ്യാന്തരവിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്ത് ദേശസുരക്ഷയെ ബാധിക്കുന്നതും നിരോധിതസംഘടനകള്‍ക്കു ജീവരക്തം നല്‍കുന്നതുമാണ്. കള്ളക്കടത്ത് സ്വര്‍ണത്തിന്റെ വിഹിതം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നു. പിടിയിലാകുമ്പോഴൊക്കെ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ചാണു കള്ളക്കടത്തുസംഘങ്ങള്‍ രക്ഷപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായുള്ള വന്ദേഭാരത് വിമാനങ്ങളില്‍വരെ കടത്തിയ സ്വര്‍ണം കൊടുവള്ളിയിലാണ് എത്തിച്ചേര്‍ന്നത്.

ഇപ്പോള്‍ തിരുവനന്തപുരത്ത് പിടികൂടിയതു കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണക്കടത്തെന്നു പറയുമ്പോഴും, 2018 നവംബറില്‍ കൊടുവള്ളിയില്‍ പിടികൂടിയ 177 കോടി രൂപയുടെ 600 കിലോ സ്വര്‍ണത്തെക്കുറിച്ചു മൗനം പാലിക്കുന്നു. സ്വര്‍ണമിശ്രിതം, ഉരുക്കാനുള്ള സംവിധാനം, കടത്താനുപയോഗിക്കുന്ന അടിവസ്ത്രങ്ങള്‍ എന്നിവയും അന്നു ഡി.ആര്‍.ഐ. പിടികൂടിയിരുന്നു. അതിനുശേഷവും പല തവണയായി കോടികളുടെ സ്വര്‍ണം കൊടുവള്ളിയിലെത്തി. ഡി.ആര്‍.ഐ. മാത്രം രണ്ടുവര്‍ഷത്തിനിടെ 30 കോടിയോളം രൂപയുടെ സ്വര്‍ണം പിടിച്ചു.

സ്വര്‍ണക്കടത്തിനു പിടിയിലാകുന്നവര്‍ ജാമ്യം സംഘടിപ്പിച്ചശേഷം ഗള്‍ഫ് രാജ്യങ്ങളിലേക്കു മുങ്ങുകയും കള്ളക്കടത്ത് തുടരുകയും ചെയ്യുന്നു. രണ്ടുവര്‍ഷം മുമ്പ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ കോഫെപോസ പ്രതിക്കുവേണ്ടി രണ്ട് എം.എല്‍.എമാര്‍ ഇടപെട്ടതു വിവാദമായിരുന്നു. അവര്‍ സെക്രട്ടേറിയറ്റിലെ ഉന്നതന്‍ മുഖേന ആഭ്യന്തര സെക്രട്ടറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. കള്ളക്കടത്ത് സ്വര്‍ണമായതിനാല്‍ നഷ്ടപ്പെട്ടാലും ആരും പരാതിപ്പെടാറില്ല.

Top