മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഭരണതലത്തിൽ സ്വാധീനമുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടുവേദനയ്ക്ക് ആയുര്‍വേദ ചികിത്സയിലാണ് ശിവശങ്കർ ഇപ്പോഴുള്ളത്. ഹൈക്കോടതി വിധിക്കെതിരെ ശിവശങ്കർ സുപ്രീംകോടതിയെ സമീപിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ചികിത്സയിൽ കഴിഞ്ഞിരുന്ന വഞ്ചിയൂരിലെ സ്വകാര്യആയൂർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ 10.55ഓടെ കസ്റ്റഡിയിൽ എടുത്തത്. ശിവശങ്കറിനെ ഇപ്പോൾ കൊച്ചിയിലേക്ക് കൊണ്ടു പോകുകയാണ്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ സുരേഷുമായി ആരോഗ്യസ്ഥിതികൾ ചർച്ച നടത്തിയ ശേഷമായിരുന്നു നോട്ടീസ് കൈമാറിയത്.എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഭരണതലത്തിൽ സ്വാധീനമുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം കോടതി അംഗീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാർറ്റേഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ സ്വർണക്കടത്ത് കേസിലെ ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ഇഡി കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ചികിത്സയിൽ കഴിഞ്ഞിരുന്ന വഞ്ചിയൂരിലെ സ്വകാര്യആയൂർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ 10.55ഓടെ കസ്റ്റഡിയിൽ എടുത്തത്. ശിവശങ്കറിനെ ഇപ്പോൾ കൊച്ചിയിലേക്ക് കൊണ്ടു പോകുകയാണ്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ സുരേഷുമായി ആരോഗ്യസ്ഥിതികൾ ചർച്ച നടത്തിയ ശേഷമായിരുന്നു നോട്ടീസ് കൈമാറിയത്.

എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഭരണതലത്തിൽ സ്വാധീനമുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം കോടതി അംഗീകരിച്ചു.

ചാർറ്റേഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ സ്വർണക്കടത്ത് കേസിലെ ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ഇഡി കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Top