ശിവശങ്കറിനെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.എൻഫോഴ്സ്മെന്റ് കേസിൽ എം.ശിവശങ്കർ അഞ്ചാം പ്രതി.

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച് ചില ഉപാധികളും കോടതി മുന്നോട്ടുവച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാര എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരൻ അഞ്ചാം പ്രതി. ഇന്ന് കോടതി മുൻപാകെ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ശിവശങ്കറിനെ അഞ്ചാം പ്രതിയായി ചേർത്ത കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. ശിവശങ്കറിനെ കോടതി ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കൊപ്പമാണ് അഞ്ചാമതായി ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശിവശങ്കറിനെ പകൽ ആറ് മണി മുതൽ വൈകീട്ട് ആറ് വരെ മാത്രം ചോദ്യം ചെയ്യണമെന്ന് കോടതി മുന്നോട്ടുവച്ച ഉപാധിയിൽ പറയുന്നു. തുടർച്ചയായി മൂന്ന് മണിക്കൂർ മാത്രം ചോദ്യം ചെയ്യണം. മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യൽ തടസപ്പെടാതെ ആയുർവേദ ചികിത്സ ആകാം. ശിവശങ്കറിന് ബന്ധുക്കളേയും അഭിഭാഷകരേയും കാണാനുള്ള അനുവാദവും കോടതി നൽകി.നിരന്തരമായ ചോദ്യം ചെയ്യൽ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചുവെന്നും രണ്ടര മണിക്കൂർ കൂടുതൽ ഇരിക്കാൻ സാധിക്കില്ലെന്നും എം. ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു. വൈദ്യ സഹായം ആവശ്യപ്പെട്ട് അപേക്ഷ നൽകുകയും ചെയ്തു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കസ്റ്റഡി കാലത്ത് ആവശ്യമെങ്കിൽ ശിവശങ്കറിന് ആയുർവേദ ചികിത്സ നൽകണമെന്ന് കോടതി വ്യക്തമാക്കി. ഇത് ചോദ്യം ചെയ്യൽ തടസപ്പെടാതെ വൈകിട്ട് 6ന് ശേഷം ആകാം. ഡോക്ടറുടെ അടുത്ത് ശിവശങ്കറിനെ കൊണ്ടു പോകണം. അടുത്ത ബന്ധുക്കളെയും അഭിഭാഷകനെയും കാണാൻ അനുവദിക്കണം. ഭാര്യ ഡോ.ഗീത, സഹോദരൻ നാരായണൻ, അനന്തരവൻ അനന്തകൃഷ്ണൻ എന്നിവരെ കാണാൻ അനുവദിക്കണം. മൂന്ന് മണിക്കൂറിൽ കൂടുതൽ ചോദ്യം ചെയ്താൽ ഒരു മണിക്കൂർ വിശ്രമം നൽകണമെന്നും കോടതി നിർദേശിച്ചു.

Top