ഐ.ടി സെക്രട്ടറി ശിവശങ്കർ ഐ.എ,എസ് ഫ്ലാറ്റിൽ നിത്യസന്ദർശകനാണ്,വരുന്നത് സ്റ്റേറ്റ് കാറിൽ.വെളിപ്പെടുത്തലുമായി സ്വപ്നയുടെ ഫ്ളാറ്റിലെ താമസക്കാരൻ

തിരുവനന്തപുരം: സ്വപ്ന സുരേഷ് താമസിച്ചിരുന്ന മുടൻവൻമുകളിലുള്ള ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറി ശിവശങ്കറെന്ന് വെളിപ്പെടുത്തൽ. റസിഡന്‍റ്സ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയാണ് ആരോപണവുമായി രംഗത്തെത്തിയത്. സ്റ്റേറ്റ് കാറിലാണ് ഐടി സെക്രട്ടറി ഫ്ലാറ്റിൽ വന്നിരുന്നതെന്നും റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹി ആരോപിക്കുന്നു.

സ്റ്റേറ്റ് കാറിലാണ് ഐ.ടി സെക്രട്ടറി എത്തിയിരുന്നതെന്നും ഇദ്ദേഹം പറയുന്നു. ശിവശങ്കർ സ്ഥിരമായി സ്വപ്നയെ കാണാനായി എത്തുമായിരുന്നുവെന്നും ആഴ്ചയിൽ മൂന്നു നാല് ദിവസം ഇദ്ദേഹം ഫ്‌ളാറ്റിൽ എത്തിയിരുന്നതായി ജോയിന്റ് സെക്രട്ടറി പറയുന്നു. ട്രാവൽ ഏജൻസികളും കാര്യങ്ങൾ സാധിക്കാനായി ഫ്‌ളാറ്റിൽ വരാറുണ്ട്.

അഞ്ച് വർഷമായി സ്വപ്ന ഫ്ലാറ്റിൽ താമസമുണ്ടെന്നും അതിനിടെയാണ് കോൺസുലേറ്റിൽജോലി ലഭിച്ചതെന്നും ഇയാൾ പറയുന്നു. ‘ശിവശങ്കർ എന്നയാൾ’ ഫ്‌ളാറ്റിൽ വരാറുണ്ടെന്നും വരുമ്പോൾ ആഹാരം ഫ്ലാറ്റിലേക്ക് വരുത്തുകയാണ് ചെയ്യാറുള്ളതെന്നും ജോയിന്റ് സെക്രട്ടറി പറയുന്നു.ശിവശങ്കർ ഫ്ലാറ്റിൽ സ്ഥിരമായി വരാൻ തുടങ്ങിയപ്പോൾ സുരക്ഷാ ജീവനക്കാരനെ അസോസിയേഷൻ നിയോഗിച്ചു. എന്നാൽ അങ്ങനെ ചെയ്തതിന് സ്വപ്നയുടെ രണ്ടാം ഭർത്താവ് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു. ഇക്കാര്യം പൊലീസിൽ അറിയിച്ചുവെങ്കിലും അവർ കേസെടുക്കാൻ തയ്യാറായില്ല. ഫ്ലാറ്റ് ജോയിന്റ് സെക്രട്ടറി പറയുന്നു.പിന്നീട് സെക്യൂരിറ്റി ജീവനക്കാരനെ സ്വാധീനിച്ച് കേസ് ഒതുക്കി തീർക്കുകയാണ് ഉണ്ടായതെന്നും ജോയിന്റ് സെക്രട്ടറി ആരോപിച്ചു. ശിവശങ്കറിന്റെ വാഹനത്തിലാണ് സ്വർണക്കടത്ത് കേസിൽ പങ്കാളിയായ ആൾ പോയിരുന്നതെന്നും ഇയാൾ പറയുന്നു.

Top