ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി ഔദ്യേഗിക സന്ദര്‍ശനത്തിനൊപ്പം കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസും പങ്കെടുത്തത് വിവാദമാകുന്നു. പിണറായി വിജയന്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച്ചിയില്ലെലാം ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രി പിണറായി വിജയനെ അനുഗമിച്ചിരുന്നു.
ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ജോണ്‍ ബ്രിട്ടാസ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഉന്നതല സന്ദര്‍ശനങ്ങളില്‍ പങ്കെടുത്തത് എന്തിനാണെന്ന് വ്യാക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് കഴിയുന്നില്ല കേരള മുഖ്യമന്ത്രി നടത്തിയ സുപ്രധാനമായ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ അവിടെ എത്തിയത് എന്ത് മാനദണ്ഡത്തിലാണ് എന്നത് ആര്‍ക്കും അറിയില്ല.
ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ചയില്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരല്ലാതെ മറ്റാരും പങ്കെടുക്കാന്‍ പാടില്ല. കൂടിക്കാഴ്ച നടത്തുന്നവര്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ ഭാഷയുടെ പ്രശ്‌നമുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ദ്വിഭാഷികളെ ഉപയോഗിക്കാം. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ഗുരുതരമായ വീഴ്ച്ചയാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രിക്കൊപ്പം ജോണ്‍ബ്രിട്ടാസും ഡല്‍ഹിയിലെത്തിയത് ഘടക കക്ഷികള്‍ക്കുള്ളിലും പ്രതിഷേധത്തിനിടയാക്കിയട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക സന്ദര്‍ശനനങ്ങളിലെ ഇത്തരത്തിലെ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് അവര്‍ ചൂണ്ടികാട്ടുന്നു.