മാണിയുടെ വിയോഗം: ഒഴിവ് വരുന്നത് 3 സ്ഥാനങ്ങള്‍..!! പരിഗണനയില്‍ വരുന്നത് ഇവര്‍

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായിരുന്നു കെഎം മാണി. അദ്ദേഹത്തിന്റെ നിര്യാണത്തോടെ രാഷ്ട്രീയ രംഗത്താകെ ഉണ്ടാകുന്നത് കര്‍മ്മനിരതനായ ഒരു പൊതുപ്രവര്‍ത്തകന്റെ അഭാവമാണ്. ഈ അഭാവം വലിയരീതിയില്‍ ബാഘിക്കുന്നത് കേരള കോണ്‍ഗ്രസിനെതന്നെയാകും. കെഎം മാണി വഹിച്ചിരുന്ന പദവികള്‍ ഇനി ആര് കയ്യാളും എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു.

കെ.എം. മാണി വഹിച്ചിരുന്ന ചെയര്‍മാന്‍, നിയമസഭാ കക്ഷി നേതാവ് എന്നീ സ്ഥാനങ്ങളിലേക്കും പാലാ നിയമസഭാ സീറ്റിലേക്കും പകരക്കാരനെ കണ്ടെത്തണം. ജോസഫ്- മാണി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനങ്ങള്‍ നിര്‍ണായകമാകുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരാള്‍ക്കു രണ്ടു സ്ഥാനം വേണ്ടെന്ന ഭേദഗതിയോടെയാണു സ്ഥാപക ചെയര്‍മാന്‍ കെ. എം. ജോര്‍ജ് സ്ഥാനം ഒഴിഞ്ഞത്. മന്ത്രി ആയതോടെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം കെ.എം. ജോര്‍ജ് ഉപേക്ഷിച്ചു. പിന്നീടു മന്ത്രിയായപ്പോള്‍ സി.എഫ്. തോമസും ചെയര്‍മാന്‍ സ്ഥാനം വിട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പു പി.ജെ. ജോസഫ് പിളരുന്നതും ചെയര്‍മാന്‍ സ്ഥാനം ലഭിക്കാതെ വന്നപ്പോഴാണ്. നിലവില്‍ പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനും സി.എഫ്. തോമസ് ഡപ്യൂട്ടി ചെയര്‍മാനും കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി വൈസ് ചെയര്‍മാനുമാണ്. ഉപതിരഞ്ഞെടുപ്പിനു സമയം ഏറെയുണ്ട്. എന്നാല്‍ ചെയര്‍മാനെ ഉടന്‍ കണ്ടെത്തേണ്ടി വരും.

ജോസ് കെ. മാണി തന്നെ ചെയര്‍മാന്‍ സ്ഥാനത്തേക്കു വരണമെന്നാണു മാണി വിഭാഗം നേതാക്കളുടെ ആഗ്രഹം. അതേ സമയം മുതിര്‍ന്ന നേതാവെന്ന നിലയില്‍ ചെയര്‍മാന്‍ സ്ഥാനം വേണമെന്നു പി.ജെ. ജോസഫിന് ആഗ്രഹമുണ്ട്. ലോക്‌സഭാ സീറ്റിനു പകരമായി ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗം ആവശ്യപ്പെട്ടേക്കും. പദവി സംബന്ധിച്ച തീരുമാനം എടുക്കേണ്ട ഉന്നതാധികാര സമിതിയിലും സ്റ്റിയറിങ് കമ്മിറ്റിയിലും മുന്‍തൂക്കം മാണി വിഭാഗത്തിനാണ്. ഭാവി ചെയര്‍മാന്‍ എന്ന സൂചന നല്‍കിയാണു ജോസ് കെ. മാണിയെ കേരള യാത്ര നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചതെന്നാണു മാണി വിഭാഗത്തിന്റെ വാദം.

ചെയര്‍മാന്‍ പോലെ തന്നെ നിര്‍ണായകമാണു നിയമസഭാകക്ഷി നേതാവായ ലീഡര്‍ സ്ഥാനവും. 54 വര്‍ഷം കെ.എം. മാണി നിലനിര്‍ത്തിയ പാലാ സീറ്റിലേക്ക് കരിങ്ങോഴയ്ക്കല്‍ കുടുംബത്തിനു പുറത്തു നിന്നു സ്ഥാനാര്‍ഥിയെ പരിഗണിക്കാന്‍ സാധ്യത കുറവ്. ജോസ് കെ. മാണിക്കു രാജ്യസഭയില്‍ 5 വര്‍ഷത്തിലേറെ കാലാവധിയുണ്ട്. മാത്രമല്ല സീറ്റ് ഒഴിഞ്ഞാല്‍ അടുത്ത സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം യുഡിഎഫിനു നിയമസഭയില്‍ ഇല്ലതാനും.

നേരത്തേ രാജ്യസഭാ സീറ്റും അടുത്തിടെ ലോക്‌സഭാ സീറ്റും ത്യജിച്ച ജോസഫ് വിഭാഗം ഇനിയുള്ള 3 പദവികളും വീണ്ടും ഉപേക്ഷിക്കുമോ എന്നതാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പാല സീറ്റിലേയ്ക്ക് കരിങ്ങോഴയ്ക്കല്‍ കുടുബത്തില്‍ നിന്നുള്ള ആളെ പരിഗണിക്കുകയാണെങ്കില്‍ ജോസ് കെ മാണിയുടെ പത്‌നി ജിഷ ജോസിന് സാധ്യത കാണുന്നവരും കുറവല്ല. മികച്ച

Top