കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് കോടിയേരി.

ഇടതുപക്ഷ മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.യുഡിഎഫിന്റെ അടിത്തറക്ക് തകര്‍ച്ചയുണ്ടാക്കുന്ന ഒരു തീരുമാനമാണിത്. ഐക്യജനാധിപത്യ മുന്നണി രാഷ്ട്രീയമായും സംഘടനാപരമായും നിലനില്‍പ്പില്ലാത്ത മുന്നണിയായി മാറി. സാധാരണയായി, യുഡിഎഫ് ഘടകകഷികള്‍ മുന്നണിയില്‍ നിന്നും വിട്ടുപോയാല്‍ പിടിച്ചുനിര്‍ത്താനുള്ള കഴിവ് യുഡിഎഫ് നേതൃത്വത്തിനും കോണ്‍ഗ്രസിനുമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് പോലും ഇത്തരം പ്രശ്നം പരിഹരിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണിപ്പോള്‍ കാണാനാകുന്നത്

യുഡിഎഫിലെ മൂന്നാമത്തെ പ്രധാന ഘടകകഷിയാണ് മുന്നണി വിട്ടുവന്നത്. ഇത് എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ വികസിപ്പിക്കും. എല്‍ഡിഎഫുമായി സഹകരിക്കാന്‍ അവര്‍ സന്നദ്ധമായ സാഹചര്യം വളരെ പ്രധാനമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള അപ്രഖ്യാപിത വിമോചന സമരത്തില്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ആ മുന്നണിയിലെ പ്രധാനപ്പെട്ട ഒരു കക്ഷി ആ മുന്നണി വിട്ട് ഇടതുപക്ഷവുമായി സഹകരിക്കുമെന്ന പരസ്യമായ നിലപാട് സ്വീകരിക്കുന്നത്.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ജനപിന്തുണയില്ല. അതു മാത്രമല്ല, ഒരു ഘടകകഷിയെ പോലും കൂടെ നിര്‍ത്താന്‍ കഴിയാത്ത അത്യഘാതമായ ഒരു പ്രതിസന്ധിയിലാണ് യുഡിഎഫ് ചെന്നുപെട്ടിരിക്കുന്നത്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയതയെ നേരിടാന്‍ യുഡിഎഫിന് കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. കേരളത്തിലെ യുഡിഎഫ് ദേശീയ തലത്തില്‍ ആര്‍എസ്എസ് നടത്തുന്ന വെല്ലുവിളി നേരിടാന്‍ ഒരു ശ്രമവും നടത്തുന്നില്ല.

കേരളത്തലെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണ്. ആര്‍എസ്എസ് വര്‍ഗീയതക്കെതിരെ ഒരു ഇടപെടലും അവര്‍ നടത്തുന്നില്ല. ബിജെപിയുടെ കാര്‍ഷിക മേഖലയിലെ സമീപനത്തോട് കോണ്‍ഗ്രസ് മൗനം പാലിച്ചു. കര്‍ഷകരുടെ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിസംഗതയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ 600 വാഗ്ദാനങ്ങളില്‍ 30 എണ്ണം ഒഴിച്ച് ബാക്കിയെല്ലാം നടപ്പാക്കാന്‍ കഴിഞ്ഞത് ഏറ്റവും പ്രധാനപ്പെട്ട വികസന ഇടപെടല്‍ തന്നെയാണെന്നും കോടിയേരി പറഞ്ഞു.

Top