ക്യാന്‍സറിനെ കീഴടക്കിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ; രോഗ വിവരം പങ്കുവച്ച് നിഷ ജോസ്

ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ച് വിശദീകരിച്ച് ജോസ് കെ മാണിയുടെ ഭാര്യയും സാമൂഹ്യ പ്രവര്‍ത്തകയുമായ നിഷ ജോസ്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും സത്നാര്‍ബുദം കണ്ടെത്തിയതിനെ കുറിച്ചും തനിക്കൊപ്പം ഭര്‍ത്താവ് ജോസ് കെ.മാണി കരുത്തോടെ നിന്നതിനെ കുറിച്ചും നിഷ ജോസ് പറഞ്ഞു.

സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു നിഷ ജോസിന്റെ വെളിപ്പെടുത്തല്‍. ‘എല്ലാ വര്‍ഷവും ഞാന്‍ മാമോഗ്രാം ചെയ്യാറുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ആദ്യം മാമോഗ്രാം ചെയ്തപ്പോള്‍ ചെറിയൊരു തടിപ്പ് അനുഭവപ്പെട്ടു. അള്‍ട്രാസൗണ്ട് ചെയ്തപ്പോള്‍ ക്യാന്‍സറാണെന്ന് മനസിലായി. എനിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാമോഗ്രാം വഴി മാത്രമാണ് എന്റെ രോഗം കണ്ടുപിടിച്ചത്. ഭാഗ്യം. ഈ കാലയളവില്‍ എന്റെ കുടുംബം എന്നോടൊപ്പം ഉണ്ടായിരുന്നു. ജോസ് എനിക്കൊപ്പം തന്നെ നിന്നു. ജോസിന്റെ സഹോദരിയും ഭര്‍ത്താവും, മാതാപിതാക്കളും എന്റെ മക്കളും എനിക്കൊപ്പം നിന്നു. ക്യാന്‍സറിനെ കീഴടക്കിയിട്ടേയുള്ളൂ’ ദൃഡതയോടെ നിഷ ജോസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എക്സ് റേ ഉപയോഗിച്ച് സ്തനത്തിലുണ്ടാകുന്ന വ്യത്യാസങ്ങളെ കണ്ടെത്തുന്നതാണ് മാമോഗ്രാം. 35 വയസ് കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യണമെന്ന് വിഡിയോയുടെ അവസാനം നിഷ ജോസ് പറയുന്നു.

Top