കോവിഡ് ബാധിതർക്ക് കൃഷി ചെയ്ത 2000 കിലോ കപ്പ നൽകി മാതൃകയായി കർഷകൻ

സ്വന്തം ലേഖകൻ

മണർകാട്: കൊവിഡ് ബാധിതർക്ക് കൃഷി ചെയ്ത കപ്പ നൽകി മാതൃകയായി കർഷകൻ. മാലം കാവുങ്കൽ വീട്ടിൽ ജോസഫ് സാലി ദമ്പതികളാണ് വിൽക്കാറായ കപ്പ നൽകി മാത്യകയായത്. 2000 കിലോ കപ്പയാണ് വിവിധ സ്ഥലങ്ങളിലേയ്ക്കായി നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കപ്പയ്ക്ക് വില ഇല്ലാതായതോടെ യും പ്രതികൂല കാലാവസ്ഥയും വതോടെ വിളവെടുക്കാൻ പാകമായ കപ്പ പറിക്കാൻ കഴിയാതെ വന്നു. കനത്ത മഴയേയും കാറ്റിനെയും തുടർന്ന് കപ്പ ചാഞ്ഞു പോകുകയും ചെയ്തു. മറ്റ് സ്ഥലങ്ങളിൽ കൃഷി ചെയ്ത കപ്പകൾ കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവർക്കായി നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.

തുടർന്ന്, വാകത്താനം, പരിയാരം, ചക്കംചിറ വാകത്താനം പ്രദേശത്തെ ഡിവൈ എഫ് ഐ പ്രവർത്തകരുമായി ബന്ധപ്പെട്ടു. തുടർന്ന് ഒന്നര ഏക്കറിൽ കൃഷി ചെയ്ത കപ്പ പറിച്ചെടുത്ത് നൽകി. വാകത്താനം ഡിവൈ എഫ് ഐ പ്രവർത്തകരായ അഡ്വ അനിൽ കെ ജോൺ, രാജേഷ് , ഉണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കപ്പ സംഭരിച്ചത്. വാകത്താനം, അയ്മനം പ്രദേശത്തെ വീടുകളിൽ കപ്പ കിറ്റുകളാക്കി വിതരണം ചെയ്യുകയും ചെയ്തു.

Top