മാധ്യമപ്രവര്‍ത്തകന്‍ ഷുജഅത്ത് ബുഖാരിയെ കൊലപ്പെടുത്തിയ ലെഷ്‌കറെ ത്വയ്ബ കമാന്റര്‍ നവീദ് ജാട്ടിനെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെ ബുഡ്ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് നവീജ് ജാട്ടിനെ സൈന്യം വധിച്ചത്. ഫെബ്രുവരിയില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുഡ്ഗാമിലെ ഒരു കെട്ടിടത്തില്‍ ഭീകരവാദികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പൊലീസും പുലര്‍ച്ചെ സംയുക്തമായി തെരച്ചില്‍ നടത്തിയത്.
ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടി വയ്ക്കുകയായിരുന്നു. പാക്കിസ്ഥാനിലെ മുള്‍ടാന്‍ സ്വദേശിയായ നവ്ജീത് ജമ്മു കശ്മീരില്‍ നടന്ന നിരവധി കൊലപാതകങ്ങളില്‍ പങ്കാളിയായിരുന്നു. 2014 ജൂണിലാണ് കുല്‍ഗാമിലെ യാരിപോരയില്‍നിന്ന് ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നെങ്കിലും എന്നാല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ഫെബ്രുവരിയില്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ശ്രീനഗറില്‍വച്ച് ജൂണ്‍ 14നാണ് ബുഖാരി കൊല്ലപ്പെട്ടത്. റൈസിംഗ് കാഷ്മീറിന്റെ എഡിറ്ററായിരുന്നു ബുഖാരി.