മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന് പുതിയ കാർ വാങ്ങാനുള്ള അപേക്ഷ നിയമ സെക്രട്ടറി നിരസിച്ചു

തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ചാർജെടുത്ത കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്കിനുവേണ്ടി പുതിയ കാർ വാങ്ങാനുള്ള അപേക്ഷ നിയമ സെക്രട്ടറി നിരസിച്ചു. മൂന്നു മാസം മുൻപു പുതിയ ഇന്നൊവ ക്രിസ്റ്റ കാർ വാങ്ങിയതാണെന്നും അത് അദ്ദേഹത്തിനു നൽകാനും ഉത്തരവിട്ടു. നിലവിൽ പുതിയ കാർ ആക്ടിങ് ചെയർമാനായിരുന്ന മോഹനദാസാണ് ഉപയോഗിച്ചിരുന്നത്. കമ്മിഷൻ സെക്രട്ടറി ഉപയോഗിക്കുന്ന കാർ മോഹനദാസിനു നൽകാനും നിർദേശിച്ചു.

നേരത്തെ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി മുൻ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് ചുമതലയേട്ടിരുന്നു . ആക്ടിങ് ചെയർമാൻ പി.മോഹനദാസ് ചുമതല കൈമാറി. കമ്മിഷൻ അംഗം കെ.മോഹൻ കുമാർ, നിയമ സെക്രട്ടറി ജി.ബി.ഹരീന്ദ്രനാഥ്, കമ്മിഷൻ സെക്രട്ടറി എം.എച്ച്.മുഹമ്മദ് റാഫി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് അദ്ദേഹം ഗവർണർ പി.സദാശിവത്തെ സന്ദർശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top