കൊച്ചി: ബാര്‍കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് കെമാല്‍ പാഷ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന് കൈമാറി. മുന്‍ മന്ത്രി മാണിക്കെതിരായ തുടരന്വേഷണത്തിനൊപ്പം മന്ത്രി ബാബുവിനെതിരായ ആരോപണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓള്‍ കേരള ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചത്.
പൊതുതാത്പര്യ ഹര്‍ജി ആയതിനാലാണ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് കൈമാറുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക