വി.ടി ബല്‍റാം തന്റെ ഫാന്‍സിനെ സന്തോഷിപ്പിക്കുന്ന ഒരു ബിംബമായി മാറാനാണ് ശ്രമം; കടുത്ത വിമര്‍ശനവുമായി കെ ആര്‍ മീര

വി.ടി ബല്‍റാം തന്റെ ഫാന്‍സിനെ സന്തോഷിപ്പിക്കുന്ന ഒരു ബിംബമായി മാറാനാണ് ശ്രമിക്കുന്നതെന്ന് കെ ആര്‍ മീല ഐ ഇ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ബലറാമിനെതിരെ ഇക്കാര്യം പറഞ്ഞത്.

”ബല്‍റാം വലിയ വായനയൊക്കെ ഉള്ള ആളാണെന്നാണ് കേള്‍വി. ആ ചെറുപ്പക്കാരന്‍ തന്റെ അണികളെ തൃപ്തിപ്പെടുത്തുന്ന ആണ്‍ബിംബത്തിന്റെ പ്രചാരകനും പ്രായോജകനുമാണ്. അതു കൊണ്ടാണു തനിക്കു തെറ്റു പറ്റി എന്നു തിരിച്ചറിയുമ്പോഴും മാപ്പു പറയാനോ ഖേദം പ്രകടിപ്പിക്കാനോ ബല്‍റാമിനു സാധിക്കാതെ പോകുന്നത്. അത് തന്റെ ഫാന്‍സിനെ നിരാശപ്പെടുത്തും എന്നു ബല്‍റാം ഭയക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൂപ്പര്‍സ്റ്റാറിന്റെ മീശപിരിക്കുന്ന സിനിമകളാണ് ഫാന്‍സിന് ആവശ്യം. അത്തരം സിനിമകള്‍ ഇറക്കിയില്ലെങ്കില്‍ സൂപ്പര്‍സ്റ്റാറിന് സൂപ്പര്‍ സ്റ്റാറായി നിലനില്‍പ്പില്ല. ഫാന്‍സിന് നടനെ വേണ്ട, ബിംബത്തെ മതി. അങ്ങനെ ഒരു ബിംബമായി മാറാനാണ് വി.ടി ബല്‍റാം ആഗ്രഹിക്കുന്നത്. സി.പി.എമ്മിന്റെ കുത്തകമണ്ഡലമായിരുന്നു തൃത്താല. അവിടെ ബല്‍റാം ജയിക്കുന്നത് സി.പി.എം വിഭാഗീയതയുടെയും ആര്‍.എസ്.എസ്. വോട്ടുകളുടെയും ബലത്തിലാണ് എന്നാണു ഞാന്‍ വായിച്ചിട്ടുള്ളത്. ചുരുക്കത്തില്‍, വി.ടി. ബല്‍റാം ഒരു പാരഡോക്സിക്കല്‍ എം.എല്‍.എ ആണെന്നും കെ ആര്‍ മീര പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കു വിവേകവും പക്വതയും നഷ്ടപ്പെട്ടിട്ടില്ല എന്ന് മുല്ലപ്പള്ളി തെളിയിച്ചു അദ്ദേഹത്തോട് നന്ദിയുണ്ട്. എന്റെ വായനക്കാരനാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കു ഞെട്ടലുണ്ടായി. കാരണം, കോണ്‍ഗ്രസുകാര്‍ എന്ന് അവകാശപ്പെടുന്നവരുടെ പതിനായിരക്കണക്കിന് തെറിവിളികള്‍ കേട്ടിട്ടിരിക്കുകയാണല്ലോ ഞാന്‍. വായിക്കുന്ന ഒരാളായതുകൊണ്ടാണ് അദ്ദേഹത്തിനു പെരിയയില്‍ ശരത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ഹൃദയത്തില്‍നിന്നു കരച്ചില്‍ വന്നത് എന്നു ഞാന്‍ കരുതുന്നുവെന്നും അഭിമുഖത്തില്‍ കെ ആര്‍ മീര പറഞ്ഞു.

Top