
കൊച്ചി:കോൺഗ്രസുകാർ സമുദായ നേതാക്കലെ കാണുന്ന തിരക്കിലാണ് .ഇവരാണ് വോട്ടു ബാങ്ക് നിർണയിക്കുന്നത് എന്ന ചിന്ത കോൺഗ്രസിന്റെ തലപ്പത്ത് രൂപപ്പെട്ടു വന്നു .ക്രിസ്ത്യൻ വോട്ടു ഉറപ്പിക്കാൻ അരമനകൾ കയറിയവർ ഇപ്പോൾ ഈഴവ വോട്ടു തേടി വെള്ളാപ്പള്ളിയെ കണ്ട് എന്നാണു പുതിയ വിമര്ശനം സ്വന്തം അണികളെയും നേതാക്കളെയും പാർട്ടിയിൽ പിടിച്ച് നിർത്താൻ കഴിയാത്തവർ ആണ് സമുദായ നേതാക്കളുടെ തിന്ന നിറങ്ങുന്നത് എന്നാണ് പുതിയ ആരോപണം .
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൂടിക്കാഴ്ച്ച നടത്തിയതിനെതിരെ അതിശക്തമായ വിമര്ശനം ആണ് നടക്കുന്നത് . കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു സുധാകരൻ കൂടിക്കാഴ്ച്ച നടത്തിയത് .
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫിനെ പരസ്യമായി പിന്തുണക്കുകയും കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശക്കുന്ന നടപടിയാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.പതിനഞ്ച് മിനുറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സൗഹൃദസന്ദര്‍ശനം മാത്രമാണെന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സുധാകരന്‍ പ്രതികരിച്ചത്.