‘പരേതരു’ടെ പട്ടികയില്‍പെട്ട ഒരാള്‍കൂടി ഹൈക്കോടതിയിലെത്തി തെളിവു നല്‍കി.കള്ളവോട്ട് കേസിൽ കെ.സുരേന്ദ്രന്‍ പരുങ്ങലിൽ

കാസര്‍ഗോഡ്:കള്ളവോട്ട് കേസിൽ കെ.സുരേന്ദ്രന്‍ പരുങ്ങലിൽ .‘പരേതരു’ടെ പട്ടികയില്‍പെട്ട ഒരാള്‍കൂടി ഹൈക്കോടതിയിലെത്തി തെളിവു നല്‍കി.മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യപ്പെട്ടു എന്ന് ആരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ‘പരേതരു’ടെ പട്ടികയില്‍പെട്ട ഒരാള്‍കൂടി ഹൈക്കോടതിയിലെത്തി തെളിവു നല്‍കി. ഉപ്പള സ്വദേശി അബ്ദുല്ല ഹാജരായി താന്‍ വോട്ടു ചെയ്തുവെന്ന് ഹൈക്കോടതിയെ അറിയിച്ചത്. മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ, മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മരണപ്പെട്ട ആറ് പേരുടെ പേരില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവേട്ട് നടന്നതായാണ് സുരേന്ദ്രന്റെ വാദം. പട്ടികയിലെ മറ്റൊരൊളായ മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അമ്മദ് കുഞ്ഞി താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുളള താന്‍ വോട്ടുചെയ്‌തെന്നും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. വിദേശത്തുളളവരുടെയും സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയും പേരില്‍ വോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ ഹര്‍ജിയിലെ ആക്ഷേപം. ഈ പട്ടികയനുസരിച്ച് 259 പേരെയാണ് കോടതി വിളിച്ചുവരുത്തി തെളിവെടുക്കാന്‍ നോട്ടീസ് അയച്ചിട്ടുളളത്. വിദേശത്തായിട്ടും വോട്ട് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പട്ടികയിലെ ചിലര്‍ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ എത്തിയിരുന്നു. ഇവരെയും കോടതി വിസ്തരിച്ചു. 26 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോള്‍ 20 പേരും വോട്ടിങ് ദിവസം വിദേശത്തായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിശദീകരണ പത്രിക നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top