
കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം ലഭിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ചിത്തിര ആട്ട വിശേഷദിവസം ശബരിമലയില്‍ സ്ത്രീയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.
സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ ശക്തമായി വാദിച്ചു. എന്നാല്‍ അതെല്ലാം കോടതി തള്ളി. 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ മോചിതനാകുന്നത്. പത്തനംതിട്ടയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ഉത്തരവിനൊപ്പം രണ്ട് പേരുടെ ആള്‍ ജാമ്യവും രണ്ട് ലക്ഷം രൂപയുടെ ബോണ്ടും, പാസ്പോര്‍ട്ടും സുരേന്ദ്രന്‍ കെട്ടിവയ്ക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.