ഇന്‍ഡോര്‍ :ഒരു കോഴി മുട്ടയുടെ വില 50 രൂപയോളം, കോഴി ഇറച്ചിക്ക് 800 രൂപയോളം. ഇറച്ചിയുടെ വില വീണ്ടും കൂടിയോ എന്ന് പേടിക്കേണ്ട. ഇത് ബ്രോയിലര്‍ കോഴിയുടെ വില അല്ല. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ കാണപ്പെടുന്ന കടക്ക്‌നാദ് എന്ന വിഭാഗം കോഴിയുടെ വിലയാണ്. കറുത്ത നിറത്തിലുള്ള ഇവയെ വളരെ അപൂര്‍വമായെ കാണപ്പെടാറുള്ളു. മധ്യപ്രദേശിലെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടാറുള്ളത്. മധ്യപ്രദേശിലെ ജാബുവാ ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഈ കോഴിയെ കാലങ്ങളായി വ്യാപകമായി വളര്‍ത്തി പോരുന്നു. മെലാനില്‍ അമിതമായി അടങ്ങിയത് കൊണ്ട് തന്നെ ഇവയുടെ ഇറച്ചിയും കറുപ്പ് നിറത്തിലുള്ളതാണ്. മുട്ട ചാര നിറത്തിലും കറുപ്പ് നിറത്തിലും കാണപ്പെടാറുണ്ട്, കടക്ക്‌നാദിലെ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങളാണ് ഇവയുടെ ഇറച്ചിക്കും മുട്ടയ്ക്കും മറ്റുള്ളവയില്‍ നിന്നും വില ഉയര്‍ന്നതാക്കുന്നത്. വിറ്റാമിന്‍ ബി1, ബി2, ബി6 ബി12,സി ഇ എന്നിവയുടെ നിറഞ്ഞ കലവറയാണ് കടക്ക്‌നാദ് കോഴികള്‍. കൂടാതെ പ്രോട്ടിന്‍, കൊഴുപ്പ്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ഈ കോഴികളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.ക്ഷയം, ഹൃദയ സംബന്ധമായ രോധങ്ങള്‍, സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശനങ്ങള്‍. വിവധ തരത്തിലുള്ള തലവേദനകള്‍ അങ്ങനെ നിരവധി രോഗങ്ങള്‍ മാറ്റുവാനുള്ള ഔഷധ ഗുണങ്ങള്‍ കടക്ക്‌നാദ് കോഴിയുടെ ഇറച്ചിയിലും മുട്ടകളിലും അടങ്ങിയിട്ടുണ്ട്.