സുഖത്തിനു തടസം നിൽക്കുന്ന കുഞ്ഞിനോടുള്ള കണ്ണുകളിലെ പക കണ്ടിട്ടുണ്ട് ..കാമുകനൊത്ത് ജീവിക്കാൻ കുഞ്ഞിനെ കൊന്ന അമ്മയുടെ മനസിനെ കുറിച്ച് കുറിപ്പ്

ക​ണ്ണൂ​ർ:കാമുകനൊപ്പവും സുഖിക്കാൻ മകനെ കണി ‘അമ്മ !! ഉറങ്ങാന്‍ കിടന്ന ഒന്നരവയസ്സുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തതിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ സ്വന്തം കുട്ടിയെ കൊലപ്പെടുത്തിയത്.സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കണ്ണൂർ സിറ്റി തയ്യിൽ കടപ്പുറത്ത് കൊടുവള്ളി ഹൗസിൽ ശരണ്യയെ (24) കണ്ണൂർ ടൗൺ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ട് അറസ്റ്റുചെയ്തു. ഇവരുടെ മകൻ വിയാനാണ് (ഒന്നര) കൊല്ലപ്പെട്ടത്. കുഞ്ഞിനെ കൊന്ന ശേഷം കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവച്ച് കാമുകനൊപ്പം സുരക്ഷിതമായി ജീവിക്കാനായിരുന്നു പദ്ധതിയെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.


മാതൃഹൃദയത്തിന്റെ നന്മയെ പ്രകീർത്തിക്കുന്ന നാട്ടിൽ ഇത്തരം ദാരുണ സംഭവങ്ങൾ എങ്ങനെയുണ്ടാവും എന്ന ചോദ്യമാണ് ജനം ഉയർത്തുന്നത്. ഒരു മാതാവിന് എങ്ങനെ ഇത്തരത്തിൽ പ്രവർത്തിക്കാനാവും എന്നതിനെ കുറിച്ച് എഴുതുകയാണ് മനശാസ്ത്രജ്ഞയായ കല ഷിബു. സുഖത്തിനു തടസം നിൽക്കുന്ന കുഞ്ഞിനോടുള്ള പലരുടെയും കണ്ണുകളിലെ പക തന്റെ ഓർമ്മയിലുണ്ടെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അവർ പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പലവട്ടം തൊട്ടു മുന്നിൽ കണ്ടിട്ടുണ്ട്..
കേട്ടിട്ടുണ്ട്..
അറിഞ്ഞിട്ടുണ്ട്..
കൗൺസലിംഗ് സമയത്തു, അല്ലേൽ സ്വകാര്യമായ സംഭാഷണത്തിൽ,
തന്റെ വ്യക്തി ജീവിതത്തിൽ കുഞ്ഞൊരു തടസ്സം എന്ന് കാണുമ്പോൾ,
എഴുതി വെച്ച മാതൃത്വത്തിന്റെ പുണ്യഭാവം ഒക്കെ തകിടം മറിയുന്നത്..ആണിന്, കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കളയാം !
അതിൽ അതിശയം ഇല്ല.
എന്നാൽ പെണ്ണ്, അതിനൊരുമ്പെട്ടാൽ, സമൂഹവും കുടുംബവും അവൾക്കു എതിരെ തിരിയും..
പത്ത് മാസം ചുമന്നു
നൊന്തു പെറ്റ അമ്മ എന്നൊക്കെ നീട്ടി വലിച്ചു എഴുതി വെച്ചിട്ടുണ്ട്…
പ്രസംഗിച്ചു കൂട്ടാറുണ്ട്..അതൊരു കുരുക്കാണ് സത്യത്തിൽ…
പ്രണയം മൂലം കാമുകന്റെ ഒപ്പം ജീവിക്കാൻ കുഞ്ഞിനെ കൊന്നു എന്നാണല്ലോ വാർത്ത..
അവിടെയും പെൺവികാരം ഒതുക്കി നിർത്തി..
അവൾക്കു ലൈംഗിക സംതൃപ്തി കൊടുത്ത ഒരുവന്റെ കൂടെ ജീവിതം കൊണ്ട് പോകാൻ കാണിച്ച കൊടും ക്രൂരത എന്ന് പറയില്ല..
സ്ത്രീയെ, അത്ഭുതമനസ്സിന് ഉടമയായി കാണുന്ന ഈ കാട്ടിക്കൂട്ടലുകൾ നിർത്തണം..
അമ്മ എന്നാൽ അവളും പച്ചയായ മനുഷ്യജന്മം ആണ്..
അവളെ ഭൂമിദേവിയുടെ അവതാരമായി കാണുമ്പോൾ,
ക്ഷമ അവൾ അഭിനയിക്കേണ്ടി വരുന്നു..
അഭിനയിച്ചു ഒടുവിൽ കൊലപാതകി ആകുന്നു..
അവളുടെ ഉള്ളിൽ വൈകല്യങ്ങളുണ്ട്..
ഭ്രാന്തുകളുണ്ട്, കുറ്റവാസനകളുടെ കൂമ്പാരമുണ്ട്..
അങ്ങനെയും മനസ്സിലാക്കണം…ആ വലിച്ചെറിഞ്ഞ നേരം, അവൾ അനുഭവിച്ച ക്രൂരമായ ആനന്ദം ഓർക്കുമ്പോൾ ഭയമാകുന്നു..
എത്ര വെറുത്തിട്ടാകും അവൾ അതിനെ വലിച്ചെറിഞ്ഞത്.. ഓരോ,
കൊലപാതകത്തിനും തിരഞ്ഞെടുക്കുന്ന വഴികൾ ശ്രദ്ധിക്കണം..
അവിടെ ആണ് കൊലപാതകങ്ങൾക്ക് പിന്നിൽ എത്രമാത്രം പകയുണ്ടായിരുന്നു എന്ന് അറിയാൻ പറ്റുക..മാനസിക രോഗി ആയതിനാൽ ആണത് ചെയ്യുക എന്ന് വിധിക്കരുത്…
നന്നായി കണക്കുകൂട്ടി തന്നെ ചെയ്യും..
സുഖത്തിനു തടസ്സം നിൽക്കുന്ന കുഞ്ഞിനോടുള്ള,
പലരുടെയും കണ്ണുകളിലെ പക, എന്റെ ഓർമ്മയിലുണ്ട്..
വിദ്യാഭ്യാസവും വിവരവും ഒക്കെ ഇത്തരം തലങ്ങളിൽ മാറി നിൽക്കും..
തന്റെ സുഖത്തിനും സന്തോഷത്തിനും തടസ്സമായി നില്കുന്നു എന്നതാണ് മുഖ്യം..
ആരു എന്നതോ ഒന്നുമല്ല…
മനുഷ്യന്റെ സ്വാർത്ഥതയ്ക്കു അപ്പുറമല്ല,
പലപ്പോഴും പിതൃത്വവും മാതൃത്വവും…മാതൃത്വം, എന്ന *ഭാരം *ചുമക്കുന്ന അവൾക്കു കുഞ്ഞിനെ കൊല്ലേണ്ടി വരുന്നു…
ആ കുഞ്ഞിന്റെ പിടച്ചിലും ദീനരോദനവും കേൾക്കുന്ന പോലെ..
ഒരു ഞെരുക്കത്തിൽ അവന്റെ ജീവൻ തീർന്നു കാണും..
അമ്മേ എന്ന് വിളിച്ചിട്ടുണ്ടാകാം..ഇത്തരം വാർത്തകൾ വരുമ്പോൾ ഒരു ആളിക്കത്തൽ ഉണ്ട്..
കുറെ പ്രസംഗങ്ങൾ നടത്തും.
പ്ലാറ്റഫോം പ്രഹസനങ്ങൾ ആണൊക്കെയും…നാളെ മറ്റൊരു വാർത്ത വരുമ്പോൾ, ഇതിന്റെ ചാരം പോലും ഉണ്ടാകില്ല..
അനുശാന്തിയെ ആരു ഓർക്കുന്നു ഇന്ന്?ഇത്തരം കുറ്റകൃത്യങ്ങൾ ചെറുക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ബന്ധപ്പെട്ടവർ ഗൗരവമായി ചർച്ചകൾ നടത്തി ഉചിതമായ പോംവഴികൾ കണ്ടെത്തണം..

Top