ശരണ്യയുടെ കാമുകൻ കുടുങ്ങും !ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ച് പൊലീസ്.

തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരന്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വിയാനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അമ്മ ശരണ്യയുടെ കാമുകനായ വലിയന്നൂര്‍ സ്വദേശിയായ യുവാവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നു. വിയാനെ ശരണ്യ കൊലപ്പെടുത്തുന്നതിന് തലേ ദിവസം രാത്രി കാമുകനെ ശരണ്യയുടെ വീടിന് പിന്നിലുള്ള വഴിയില്‍ ഒരാള്‍ കണ്ടിരുന്നു. പന്തികേട് തോന്നിയയാള്‍ എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന് ഇയാളോട് ചോദിച്ചു. താന്‍ മദ്യപിച്ചിട്ടുണ്ട് അതിനാല്‍ മെയിന്‍ റോഡ് വഴി പോകാനാവില്ല അതിനാലാണ് ഇവിടെ നില്‍ക്കുന്നതെന്ന് യുവാവ് പറഞ്ഞു. അല്‍പ സമയത്തിന് ശേഷമാണ് ഇയാള്‍ അവിടെ നിന്ന് പോയതെന്നും ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു. ഇത് കേസില്‍ ഏറെ നിര്‍ണ്ണായകമാണ്.

Top