ശരണ്യയുടെ കാമുകനെ പിടിക്കാതെ ഇരട്ടത്താപ്പുമായി പോലീസ്..!! ഡിവൈഎഫ്ഐക്കാരനെ പൊലീസിന് ഭയമോ ?

കാമുകനൊപ്പം ജീവിക്കാനായി ഒന്നരവയസ്സുകാരനായ സ്വന്തം മകനെ കടലിലെറിഞ്ഞ് കൊന്ന കണ്ണൂര്‍ തയ്യില്‍ ശരണ്യയുടെ ചെയ്തില്‍ വിറങ്ങലിച്ചു നില്‍ക്കലാണ് ഈ നാട്. പക്ഷേ ശരണ്യയിയെ ഈ കുറ്റകൃത്യത്തിലേക്കേ് പ്രേരിപ്പിച്ച കാമുകന്‍ നിധിനെതിരെയും ഇപ്പോള്‍ നാട്ടുകാര്‍ രംഗത്തെത്തിയിരിക്കയാണ്. ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിധിനെതിരെ, ഭര്‍ത്താവ് പ്രണവും കുടുംബവും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് മൊഴി നല്‍കിയിട്ടുണ്ട്.

നിധിന്‍ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാള്‍ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവ് പ്രണവും തന്റെ ഭാര്യുമായി ഇയാള്‍ ചങ്ങാത്തത്തിലായിരുന്നു എന്നുള്ള മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിധിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Top