തൃശൂര്‍: നടന്‍ കലാഭവന്‍ മരണത്തെക്കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ ഇന്‍സ്പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ചാലക്കുടി സിഐയുടെ പക്കല്‍നിന്നും മണിയുടെ മരണം സംബന്ധിച്ച അന്വേഷണ ഫയലുകള്‍ സംഘം കൈപ്പറ്റി.കഴിഞ്ഞ മാസമാണ് നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. സഹോദരന്‍ കെ.ആര്‍. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം.
അതേസമയം കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മണിയുടെ മരണകാരണം കരള്‍ രോഗമാണെന്നാണ് സിബിഐ നിലപാട്. കൂടാതെ കേസുകളുടെ ബാഹുല്യമുണ്ടെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.നരഹത്യ, ആത്മഹത്യാ സാധ്യത എന്നിവ പരിശോധിച്ചെങ്കിലും ഒന്നും കണ്ടില്ലെന്നാണു പോലീസിന്റെ വിശദീകരണം. ഇതിനു പുറമേ രോഗം മൂലമുള്ള സ്വഭാവിക മരണം, അറിയാതെ വിഷമദ്യം കഴിക്കുക എന്നീ സാധ്യതകളും പരിശോധിച്ചു. മണിക്ക് കരള്‍, വൃക്ക രോഗങ്ങളുമുണ്ടായിരുന്നെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
റീജനല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. എന്നാല്‍, ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഈതൈല്‍ ആല്‍ക്കഹോള്‍, മീതൈല്‍ ആല്‍ക്കഹോള്‍ എന്നിവ മാത്രമാണു കണ്ടത്.മണിയുടെ ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല.മണിയുടെ ശരീരത്തില്‍ മെഥനോള്‍ അടങ്ങിയ മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്ന തരത്തിലൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ പോലീസ് ചോദ്യം ചെയ്ത മണിയുടെ സുഹൃത്തുക്കളെയും സഹായികളെയും സിബിഐ സംഘം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.