ബോംബ് നിർമിച്ചത് അങ്കമാലിയിലെ വീട്ടിൽ വീട്ടിൽ വെച്ച്, ഉപയോഗിച്ചത് നാടൻ വസ്തുക്കളും വീര്യമേറിയ കരിമരുന്നും

കൊച്ചി: ബോംബ് നിര്‍മ്മിച്ചത് അങ്കമാലിയിലെ തറവാട്ട് വീട്ടില്‍ വെച്ച്, സ്‌ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കില്‍ തൃശ്ശൂരിലേക്ക് പോയെന്നും പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴിയില്‍ പറയുന്നു. സ്‌ഫോടനത്തിനായി വീര്യമേറിയ കരിമരുന്നാണ് ഉപയോഗിച്ചത്. ബോംബ് പൊട്ടിയാല്‍ ആളിപ്പടരുന്നതിനായി പെട്രോള്‍ നിറച്ച കുപ്പിയും ഉപയോഗിച്ചു.

കേസുമായി ബന്ധപ്പെട്ട് 45 പേരെയാണ് ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തത്. സ്‌ഫോടനത്തിനു ശേഷം പ്രതി ഫോണില്‍ സംസാരിച്ച കൊച്ചി സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും. അതേസമയം കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. പ്രതിപക്ഷനേതാവും മറ്റ് പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top