ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ പേരില്‍ കോടികളുടെ അഴിമതി; കളമശ്ശേരി നഗരസഭയ്‌ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കി

കൊച്ചി: ചില്‍ഡ്രന്‍സ് സയന്‍സ് പാര്‍ക്കിന്റെ പേരില്‍ കോടികളുടെ സാമ്പത്തീക നഷ്ടം വരുത്തിയ കളമശ്ശേരി നഗരസഭയ്‌ക്കെതിരെ വിജിലന്‍സില്‍ പരാതി . പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തെളിവായി ചൂണ്ടികാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

കളമശ്ശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ മറ്റു നഗരസഭാ അഗങ്ങളും മുന്‍ രാജ്യസഭാ അംഗം പി.രാജീവും, കരാറുകാരും ചേര്‍ന്നു നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയിലാണ് കോടികളുടെ സയന്‍സ് പാര്‍ക്ക് അഴിമതി നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013-14ല്‍ നഗരസഭ പരിധിയിലുള്ള കിന്‍ഫ്രയില്‍ നിന്നും കളമശ്ശേരി MLA VK ഇബ്രാഹിംകുഞ്ഞു നടത്തിയ കഠിന ശ്രമഫലമായി കളമശ്ശേരി നഗരസഭയ്ക്ക് വ്യവസായ വകുപ്പു സൗജന്യമായി അനുവദിച്ചു നല്‍കിയ 5 ഏക്കര്‍ ഭൂമിയില്‍ കളമശ്ശേരി നഗരസഭ പി.രാജീവിന്റെയും മറ്റും 1.58 കോടി എംപി ഫണ്ട് ഉപയോഗിച്ചു സയന്‍സ് സിറ്റി സ്ഥാപിക്കുവാന്‍ തീരുമാനിച്ചു, സയന്‍സ് സിറ്റിയില്‍ സയന്‍സ് ടെക്‌നോളജി പാര്‍ക്ക് , മ്യൂസിയം, എക്സ്സ്പ്ലോറോറിയം, ലാബ്& ആക്ടിവിറ്റി കോര്‍ണര്‍ ,എഡ്യൂസാറ്റ് സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതി നടപ്പിലാക്കുവാന്‍1.90 കോടി രൂപയ്ക്കു എറണാകുളം ജില്ലാ കളക്ടറില്‍ നിന്നും ഭരണാനുമതിയും നേടി. പ്രത്യേകം വകയിരുത്തിയ എംപി ഫണ്ടുകള്‍ പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടും പദ്ധതി പൂര്‍ത്തിയായിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

aud

തുടര്‍ന്നു സാങ്കേതിക അനുമതി നേടിയ പദ്ധതിക്കായി 4.66 കോടി രൂപ പൊതുഖജനാവില്‍ നിന്നും ചിലവഴിച്ചിട്ട് 5 ഡി തീയേറ്റര്‍ വിത്ത് മോഷന്‍ സിമുലേറ്റര്‍ മാത്രമാണ് സ്ഥാപിച്ചത് എന്നാലിതിന് ഇത്രയും പണം ചിലവാകില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല ഈ പദ്ധതിക്കായി വിവിധ സ്ഥാപനങ്ങളില്‍ നിന്നും സംഭാവനയായി ലഭിച്ച കോടികള്‍ ഏവിടെയെന്നും കണ്ടെത്തണം , കളമശ്ശേരി നഗരസഭ സയന്‍സ് പാര്‍ക്കിന്റെ മറവില്‍ നടത്തിയതു വന്‍ അഴിമതിയാണന്നും ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

Top