തൃശൂര്‍: മാന്യമായ കൂലിക്കും തൊഴില്‍ സാഹചര്യങ്ങള്‍ക്കും വേണ്ടി ഇപ്പോഴും കേരളത്തിലെ സ്ത്രീ തൊഴിലാളികള്‍ തെരുവിലിറങ്ങുന്നു. മാധ്യമങ്ങള്‍ക്ക് പരസ്യവും തൊഴിലാളി സംഘടനകള്‍ക്ക് ലക്ഷങ്ങള്‍ സംഭാവനയും നല്‍കിയാല്‍ കേരളത്തിലിപ്പോഴും അടിമപ്പണിചെയ്യിക്കാമെന്നാണ് കേരളത്തിലെ വ്യാപാര മേഖലയിലെ കുത്തകളുടെ നിലപാട്. തൊഴിലവകാശങ്ങള്‍ക്കുവേണ്ടി സംഘടാപ്രവര്‍ത്തനം നടത്തിയ ആറു വനിതാ തൊഴിലാളികളെ പുറത്താക്കികൊണ്ട് തൃശൂര്‍ കല്ല്യാണ്‍ സാരിസിലെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന സമരം നാല് മാസം പിന്നിട്ടിരിക്കുകയാണ്.
മണിക്കൂറുകള്‍ നീണ്ട ജോലിക്കിടയില്‍ ഒന്നിരിക്കാന്‍ പോലും അനുവാദം നല്‍കാതെ പ്രാഥമീക ആവശ്യങ്ങള്‍ക്ക് പോലും വിടാതെ ക്രൂരമായി പണിയെടുപ്പിക്കുന്ന കല്ല്യണ്‍ സാരിസില്‍ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതിന്റെ പേരിലാണ് സാംസ്‌ക്കാരിക തലസ്ഥാനത്ത് ആറു വനിതകള്‍ അതിജീവന പോരാട്ടം തുടരുന്നത്.
തൃശൂര്‍ കല്യാണ്‍ സാരീസില്‍ 4 മാസമായി സമരം നടത്തുന്ന സ്ത്രീ തൊഴിലാളികളേ സഹായിക്കാനെത്താത്ത സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ് ട്രേഡ് യൂണ്യനുകള്‍ നേതാക്കളേ കൊണ്ട് വാങ്ങിയ പണം തിരികെ കൊടുത്ത് തെറ്റു തിരുത്തിക്കാന്‍ അതാത് പാര്‍ട്ടികളും പ്രവര്‍ത്തകരും തയ്യാറാകണം. ഏത് ഇടത് പ്രവര്‍ത്തകനും, കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകനും തൊഴിലാളികള്‍ കൂലിക്കായി നടത്തുന്ന ഈ പോരാട്ടത്തേ അനുകൂലിക്കും.
തൃശൂര്‍ കല്യാണ്‍ സാരീസ് എന്ന സ്ഥാപനത്തിനു മുന്നില്‍ മുഴുങ്ങുന്നത് ആരും അതിശയിക്കേണ്ട. ഇന്‍ ക്വിലാബ് തന്നെയാണ്. വിപ്ലവ വീര്യം സിരകളില്‍ ഉള്ള സഖാക്കള്‍ തന്നെ അവിടെ ഉള്ളത് കേരളത്തിലേ കോടാനു കോടി കമ്യൂണിസ്റ്റുകള്‍ക്കും, മാര്‍ക്‌സിസ്റ്റുകള്‍ക്കും അഭിമാനിക്കാം. വിലക്കെടുക്കാന്‍ പണവുമായി കല്യാണ രാമന്‍ അയച്ച ബോഡീ ഗാര്‍ഡുകളേ പടിക്ക് പുറത്ത് നിര്‍ത്തിയ സി.പി ഐ.യുടെ ട്രേഡ് യൂണ്യന്‍ ഐ.ഐ.ടി.യു സി ആണ് അവിടെ സമരം നയിക്കുന്നത്. മാത്രമല്ല സി.പി.ഐയുടെ സംസ്ഥാന നേതാക്കള്‍ വരെ സമരത്തില്‍ പങ്കാളികളായി. കുറച്ച് ലക്ഷങ്ങള്‍ വാങ്ങിച്ച് അവര്‍ക്കും വേണേല്‍ തൊഴിലാളികളേ ചതിക്കാമായിരുന്നു. ഇന്ന് സി.പി.ഐ പറയുന്ന തുക കല്യാണ രാമന്‍ കൊടുക്കും. പക്ഷേ വിശുദ്ധി അസ്ഥിക്ക് പിടിച്ച് അവരുടെ നേതാക്കള്‍ അതിനു വഴങ്ങത്തില്ല.
2016 ആരംഭം മുതല്‍ തന്നെ തൃശൂര്‍ കല്യാണ്‍ സാരീസില്‍ തൊഴിലാളി സമരം അതിരൂക്ഷമായിരുന്നു. കോട്ടയത്തും കൊച്ചിയിലും തൊഴിലാളികള്‍ സംഘടിക്കുന്നുവെന്ന സൂചന ലഭിച്ചതോടെയാണ് അവിടുത്തേ ട്രേഡ് യൂണ്യന്‍ ഓഫീസുകളില്‍ നോട്ട് കെട്ടുകള്‍ എത്തിച്ച് കല്യാണ്‍ ഗ്രൂപ്പ് സമരം തകര്‍ത്തു. മാത്രമല്ല സംഘടന ഉണ്ടാക്കിയ തൃശൂര്‍ കല്യാണിലെ ആറ് സ്ത്രീ തൊഴിലാളികളെ സ്ഥലം മാറ്റിയും പിന്നീട് പിരിച്ചു വിട്ടും കല്യാണ രാമന്‍ പകരം വീട്ടി. ഈ വേട്ടയാടലിനും കേരളത്തേ വിറപ്പിക്കുന്ന വന്‍ പാര്‍ട്ടിയുടെ വാലുകളായ ട്രേഡ് യൂണ്യനുകള്‍ അനുവാദം നല്കി.
ഇതിനിടെ സ്ഥാപനങ്ങളിലെ തൊഴിലാളി പ്രശ്‌നത്തില്‍ ഇടപെടാന്‍ തൊഴിലാളികള്‍ പ്രമുഖ പാര്‍ട്ടികളുടെയെല്ലാം വാതിലില്‍ മുട്ടി. അവര്‍ക്ക് വാതില്‍ തുറന്ന് നല്കിയത് സി.പി.ഐ മാത്രം. കോണ്‍ഗ്രസും ബിജെപിയും ആദ്യമെ തന്നെ തൊഴിലാളികള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു. ഒടുക്കം സിപിഎം തൊഴിലാളി സംഘടനകളും കൈവിട്ടതോടെ അക്ഷരാര്‍ഥത്തില്‍ വഴിയാഥാരമായ സംഘടനയെ കൈപിടിച്ചുയര്‍ത്തിയത് സിപിഐയുടെ നേതൃത്വത്തിലുള്ള എഐടിയുസി മാത്രമാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക മാത്രമല്ല, കല്യാണ്‍ സമരം ജനകീയ പ്രശ്‌നമാക്കി മാറ്റാനും എഐടിയുസി നടത്തുന്ന ശ്രമമാണ് ഇപ്പോള്‍ തൊഴിലാളികളുടെ ശക്തി. ഈ സമരത്തിന് പിന്തുണ നല്‍കേണ്ടത് നീതിക്കും സത്യത്തിനുമൊപ്പം നിലയുറപ്പിച്ച മലയാളികളുടെ ചുമതലയാണ്.