ചെന്നൈ: ഉലകനായകന്‍ കമലഹാസന്‍ തന്റെ ജന്മദിനമായ നവംബര്‍ ഏഴിന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ജൂലായ് മുതല്‍ സസ്‌പെന്‍സ് തുടരുകയാണ് കമലഹാസന്‍. ആനന്ദ വികടന്‍ എന്ന തമിഴ് മാഗസിനില്‍ കമലഹാസന്‍ എഴുതുന്ന കോളത്തിലാണ് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തെ കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്നത്.
തന്റെ ജന്മദിനത്തില്‍ ഒരുങ്ങിയിരിക്കാനാണ് ആരാധകരോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ജന്മദിനത്തില്‍ എല്ലാം പറയും എന്നാണ് ലേഖനത്തിന്റെ തുടക്കം തന്നെ.
ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: വലിയ യുവ ശക്തി കാത്തിരിക്കുകയാണ്. അവരെ ഏകോപിപ്പിക്കാനുള്ള കര്‍ത്തവ്യം എന്നില്‍ അര്‍പ്പിതമായിരിക്കുന്നു. അവര്‍ക്കുവേണ്ടി എല്ലാം നവംബര്‍ ഏഴിന് പറയും. സംഭാഷണം മാത്രമല്ല, മറിച്ച് പരിശീലനവും ശില്പശാലകളും നടത്താനാണ് ലക്ഷ്യം. സര്‍ക്കാര്‍ എല്ലാം ചെയ്യുമെന്ന പ്രതീക്ഷ അവസാനിച്ചു.’