ശബരിമല; കേരളത്തിലെ സമരം കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കോട്ടയം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടത്തുന്ന സമരം കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. റിവ്യൂ ഹര്‍ജി കൊണ്ടു കാര്യമായ പ്രയോജനമില്ലെ. വിധിയില്‍ തെറ്റില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു ലക്ഷ്യമിട്ടു ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. പറയേണ്ടതു കോടതിയിലാണ് പറയേണ്ടത്. കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും കെമാല്‍ പാഷ പറഞ്ഞു.

സുപ്രീംകോടതിയിടേത് നീതിയുക്തമായ തീരുമാനമാണ്. വിശ്വാസികളായ സ്ത്രീകള്‍ക്കു ശബരിമലയ്ക്കു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാം. തെരുവിലേക്ക് ഈ പ്രശ്‌നത്തെ വലിച്ചിഴയ്ക്കരുതായിരുന്നു. വിധിയുടെ പേരില്‍ പലരും വിളിച്ചു പറയുന്നത് വിവരക്കേടാണെന്നും കെമാല്‍ പാഷ പറഞ്ഞു.
ന്മ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top