ന്യൂഡല്‍ഹി: ‘രാഷ്ട്രീയ കാമധേനു ആയോഗ്’ എന്ന പുതിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും സംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കഴിഞ്ഞ ദിവസം കേന്ദ്രം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഈ പദ്ധതിക്കായി 750 കോടി രൂപ വകയിരുത്തിയിരുന്നു. പശു വളര്‍ത്തല്‍, പരിപാലനം, പ്രത്യുത്പാദനം, കാലിത്തീറ്റ ഉത്പാദനം എന്നീ മേഖലകളില്‍ നേട്ടമുണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പശുക്കളെ ആദരിക്കുന്നത് നാണക്കേടായി ഈ സര്‍ക്കാര്‍ കാണുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പീയുഷ് ഗോയല്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷീര വികസന മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ പദ്ധതിയിലൂടെ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Tags: cow