ഗോവധം; നാലുപേര്‍ക്ക് തടവുശിക്ഷയും ആയിരം രൂപ പിഴയും

cow-beefban

ഇന്‍ഡോര്‍: രാജ്യത്ത് വന്‍ പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും ഇടയാക്കിയ ഗോവധം വീണ്ടും. പശുവിനെ കശാപ്പ് ചെയ്ത നാലുപേര്‍ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. ഇന്‍ഡോറിലാണ് സംഭവം നടന്നത്. നാല് പേര്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.

കൂടാതെ, ആയിരം രൂപ പിഴ അടയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഡോര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. നിയാസുദീന്‍, ഇര്‍ഫാന്‍ ഷെയ്ഖ്, ഷൊഹെയ്ബ്, ഇബ്രാഹിം എന്നിവരെയാണ് ശിക്ഷിച്ചത്.

ഇന്‍ഡോറിലെ അന്നപൂര്‍ണ ക്ഷേത്ത്രിന് പിന്നില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോവധം പലയിടത്തും നിരോധ പട്ടികയിലിരിക്കെ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുന്നത്.

Top