ജീവിതത്തിൽ ഒരമ്മയും കടന്നു പോവാത്തത്രയും മനോദുഃഖങ്ങളിലൂടെയാണ് മകന്‍ ഋഷി ജനിച്ചപ്പോള്‍ കനിഹയ്ക്ക് നേരിടേണ്ടി വന്നത്. ജനിച്ചപ്പോള്‍ ഒരു മിന്നായം പോലെ കണ്ട കുഞ്ഞിനെ കനിഹ പിന്നീട് കാണുന്നത് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ്.അത്രയും കാലം ഐസിയുവില്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു ആ കുഞ്ഞ്. അന്ന് താൻ അലറികരഞ്ഞിരുന്നുവെന്നും താരം .തന്റെ കുഞ്ഞു അനുഭവിച്ച ജീവിതത്തിനും മരണത്തിനും ഇടയിൽ
ഡോക്ടര്‍മാര്‍ മരണം വിധിയെഴുതിയടുത്ത് നിന്നാണ് തങ്ങളുടെ മകൻ ഋഷി ജീവിതത്തിലേക്ക് നടന്നു കയറിയത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ അത്ഭുത ബാലനാണ് മകനെന്നാണ് കനിഹ പറയുന്നത്. അമേരിക്കയിലെ ആശുപത്രിയില്‍ വച്ചാണ് കനിഹ മകന്‍ ഋഷിക്ക് ജന്മം നല്‍കിയത്. ജനിച്ചപ്പോഴെ ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുഞ്ഞിനെ ഒരു പക്ഷേ ഇനി കാണാനാവില്ലെന്ന് പറഞ്ഞാണ് ഡോക്ടര്‍ കയ്യില്‍ കൊടുത്തത് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം.
പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാല്‍ത്തന്നെ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഒരുപാട് കടമ്പകൾ കടക്കേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്‌പ്പിക്കും. കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ. ഒടുവില്‍ അമ്ബതാം ദിവസമാണ് കുഞ്ഞിനെ കാണാന്‍ പസാധിച്ചത്, ഐസിയുവിലെ ഏകാന്തതയില്‍. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല ആ കുഞ്ഞ് ശരീരത്തില്‍. രണ്ടു മാസം ഐസിയുവില്‍ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി.