വസ്ത്രധാരണത്തിന്റെ പേരില്‍ ദുരനുഭവങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. സിനിമാ നടികള്‍ക്ക് പ്രത്യേകിച്ചും.. പക്ഷേ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയോ…അങ്ങനെ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് നടി കനിഹ… ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാരീസ് യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം കനിഹ പങ്കുവെച്ചത്.
പാരീസ് ചുറ്റിക്കറങ്ങി കാണുന്നതിനിടെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി കയറി. ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്‌സുമായിരുന്നു അന്ന് ധരിച്ചിരുന്നത്. എന്റെ വേഷം കണ്ടിട്ടാവാം എന്നെ അകത്തേയ്ക്ക് കയറ്റാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല. ഇറങ്ങിപ്പോകാന്‍ പറഞ്ഞ് അവര്‍ ചൂടായി. റസ്റ്റോറന്റിനകത്ത് ഇരുന്നവരൊക്കെ വളരെ നല്ല രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്. ഞാന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. കൈയില്‍ പണമുണ്ടെന്ന് ഉറപ്പായപ്പോഴാണ് അവര്‍ എന്നെ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചത്. ആ റെസ്റ്റോറന്റിലെ ഏറ്റവും നല്ല വിഭവങ്ങള്‍ തന്നെ ഞാന്‍ ഓര്‍ഡര്‍ ചെയ്തുവെന്നും നടി പറയുന്നു.
പിന്നീട് ഭക്ഷണത്തിനായി കാത്തിരിക്കുമ്പോള്‍ കുറച്ച് മലയാളികള്‍ അടുത്ത് വരികയും സംസാരിക്കുകയും സെല്‍ഫിയെടുക്കുകയുമൊക്കെ ചെയ്തു. ഇതൊക്കെ കണ്ടപ്പോള്‍ റെസ്റ്റോറന്റിന്റെ ഉടമ ഉടനെ വന്ന് നിങ്ങള്‍ ഇത്ര വലിയ സെലിബ്രിറ്റിയാണെന്ന് ഞാന്‍ അറിഞ്ഞില്ല. നിങ്ങളുടെ വേഷം കണ്ട് തെറ്റിദ്ധരിച്ചതിന് ക്ഷമിക്കണം. എന്ന് പറഞ്ഞു.






