സ്വന്തം ലേഖകൻ
കാസർഗോഡ് : കാഞ്ഞങ്ങാട് കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത് മുത്തപ്പനാർകാവിനടുത്ത ഷാജിയുടെ ഭാര്യ ശോഭ (38)യെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വെളളിയാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇതേ തുടർന്ന് ഹൊസ്ദുർഗ് പൊലീസും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടയിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭർത്താവ് മാവുങ്കാലിലെ പാൽ സൊസൈറ്റിയിലെ ജീവനക്കാരനാണ്. രണ്ടര വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്.
ഹൊസ്ദുർഗ് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.