കഞ്ചാവ് എന്ന വ്യാജേന 12,000 രൂപയ്ക്ക്, മാഫിയ യുവാക്കള്‍ക്ക് നല്‍കിയത് പുളിയില

കഞ്ചാവ് വില്‍പ്പനക്കാരായ യുവാക്കള്‍ക്ക് എട്ടിന്റെ പണി നല്‍കി കമ്പത്തെ കഞ്ചാവ് ലോബി. കഞ്ചാവിന് പകരം പുളിയില നല്‍കികൊണ്ടായിരുന്നു യുവാക്കളെ മാഫിയ പറ്റിച്ചത്. കഞ്ചാവ് വാങ്ങാനെത്തിയ യുവാക്കള്‍ക്ക് മാഫിയ നല്‍കിയ സാംപിള്‍ ഉഗ്രനായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല, 12,000 രൂപ നല്‍കി 3 കിലോ കഞ്ചാവ് വാങ്ങി. എന്നാല്‍ പാതി വഴിയില്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അമളി പറ്റിയതായി മനസിലാക്കിയത്. കഞ്ചാവിന് പകരം പുളിയില.

കമ്പത്തെ കഞ്ചാവു ലോബിയാണ് കഞ്ചാവു വാങ്ങാനെത്തിയ യുവാക്കളെ പറ്റിച്ചത്. കേരള തമിഴ്നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക് പോസ്റ്റിനു സമീപമാണ് തട്ടിപ്പ്. എറണാകുളത്ത് വില്‍പന നടത്തുന്നതിനാണ് കഞ്ചാവു വാങ്ങാന്‍ യുവാക്കള്‍ എത്തിയത്. എന്നാല്‍ തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് അവര്‍ക്ക് മനസിലായില്ല. മാഫിയ സംഘം നല്‍കിയ സാംപിളില്‍ യുവാക്കള്‍ മയങ്ങി. എന്നാല്‍ പറ്റിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവാക്കള്‍ തുടര്‍ന്ന് കമ്പംകമ്പംമെട്ട് റോഡില്‍ പുളിയില ഉപേക്ഷിച്ച് മടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്പംമെട്ടിലെത്തിയപ്പോള്‍ യുവാക്കളുടെ പെരുമാറ്റത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് വാഹനം പരിശോധിക്കുന്നതിനിടയിലാണ് തട്ടിപ്പിനിരയായെന്ന വിവരം ഉദ്യോഗസ്ഥരോട് യുവാക്കള്‍ പറഞ്ഞത്.

Top